പുറപ്പെടാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം; എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്നും വിമാനം പുറത്തിറക്കി
text_fieldsതിരുവനന്തപുരം: തകരാര്‍ പൂര്‍ണമായും പരിഹരിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ബ്രിട്ടന്റെ എഫ്. 35 ബി യുദ്ധ വിമാനം ചൊവ്വാഴ്ച ബ്രിട്ടനിലേയ്ക്ക് പറക്കും.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്നും വിമാനം പുറത്തിറക്കി. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിയ 14 അംഗ സാങ്കേതിക വിദഗ്ധരും തിങ്കളാഴ്ച രാത്രിയോടെ ബ്രിട്ടനിലേയ്ക്ക് മടങ്ങാനാണ് തീരുമാനം.
ഇതിലേയ്ക്കായി ബ്രിട്ടനില്‍ നിന്നുളള ഗ്ലോബ്മാസ്റ്റര്‍ തിങ്കളാഴ്ച രാത്രിയോടെ എത്തുമെന്നാണ് സൂചന. ഹാങ്ങറില്‍ നിന്നും പുറത്തിറക്കിയ വിമാനത്തിന്റെ അന്തിമ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ എഫ് 35 ബി തിങ്കളാഴ്ച രാത്രി തന്നെ ബ്രിട്ടനിലേയ്ക്ക് മടക്ക യാത്ര നടത്തുന്ന കാര്യവും പരിഗണനയിലാണ്.
കഴിഞ്ഞ ജൂണ്‍ 14 നാണ് എഫ് 35 ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. അറബിക്കടലില്‍ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവു സംഭവിച്ചതുകാരണമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് പിറ്റേ ദിവസം ഇന്ധനം നിറച്ചെങ്കിലും സാങ്കതിക തകരാര്‍ കണ്ടെത്തുകയും വിമാനത്തിന് പറന്നുയരാന്‍ കഴിയാത്ത തരത്തില്‍ കാര്യങ്ങള്‍ പോകുകയുമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

