Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ത​ന്‍റെയിടം’ പദ്ധതി:...

‘ത​ന്‍റെയിടം’ പദ്ധതി: ഭവനരഹിതരായ കുട്ടികൾക്ക്​ പ്രായപൂർത്തിയായാൽ ഫ്ലാറ്റ്​

text_fields
bookmark_border
‘ത​ന്‍റെയിടം’ പദ്ധതി: ഭവനരഹിതരായ കുട്ടികൾക്ക്​ പ്രായപൂർത്തിയായാൽ ഫ്ലാറ്റ്​
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഇ​ത​ര ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​ത്ത്​ പോ​കേ​ണ്ടി വ​രു​ന്ന​വ​ർ​ക്ക്​ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന ‘ത​ന്‍റെ​യി​ടം’ പ​ദ്ധ​തി​ക്ക്​ തു​ക വ​ക​യി​രു​ത്തി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്ക്​ 18 വ​യ​സ്സ് തി​ക​യു​മ്പോ​ൾ ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കേ​ണ്ടി വ​രും. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​ത്ത ഇ​ത്ത​ര​ക്കാ​ർ​ക്ക്​ പാ​ർ​പ്പി​ടം ന​ൽ​കു​ക എ​ന്ന​താ​ണ് ത​ന്റെ​യി​ടം പ​ദ്ധ​തി​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​നി​ത-​ശി​ശു ക്ഷേ​മ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ ര​ണ്ടു കോ​ടി രൂ​പ​ക്ക്​ ഭ​ര​ണാ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വാ​യി.

ക​ണ്ണൂ​ർ പ​ട്ടു​വം, കോ​ഴി​ക്കോ​ട്​ മു​ക്കം, തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്നാ​ണ്​ ‘ത​ന്റെ​യി​ടം’ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഫ്ലാ​റ്റു​ക​ൾ ന​ൽ​കു​ക. പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്റെ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​വി​ലു​ള്ള ഉ​ത്ത​ര​വു​ക​ളും നി​യ​മ​പ​ര​മാ​യ വ്യ​വ​സ്ഥ​ക​ളും പാ​ലി​ച്ച് സു​താ​ര്യ​മാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണം. പ​ദ്ധ​തി ചെ​ല​വ്​ ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ അ​ധി​ക​രി​ക്കാ​ൻ പാ​ടി​ല്ല. ഒ​രു വ​ർ​ഷ​മാ​ണ്​ (2023-24) പ​ദ്ധ​തി കാ​ലാ​വ​ധി.

ഇ​തു കൂ​ടാ​തെ, സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്റെ 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഇ.​ഡ​ബ്ല്യു.​എ​സ്​/​എ​ൽ.​ഐ.​ജി ഹൗ​സി​ങ്​ സ്കീം ​പ്ര​കാ​രം ഭ​വ​ന​ര​ഹി​ത​രാ​യ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന/​താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തി​ന് മൂ​ന്നു​കോ​ടി രൂ​പ​യും, ലോ​ൺ ലി​ങ്ക്ഡ് സ​ബ്സി​ഡി സ്കീം -​എ​ൽ.​ഐ.​ജി.​എം.​ഐ.​ജി-​ഒ​ന്നി​ന് അ​ഞ്ചു​ കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeless children
News Summary - Flats for homeless children when they come of age
Next Story