Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരജിസ്​ട്രേഷനിൽ...

രജിസ്​ട്രേഷനിൽ കോടികളുടെ തട്ടിപ്പ്​: പട്ടികയിൽ 12,500 ഫ്ലാറ്റുകൾ

text_fields
bookmark_border
flat
cancel

കൊച്ചി: അഞ്ചു​ വർഷത്തിനിടെ സംസ്ഥാനത്ത്​ 12,500 ഫ്ലാറ്റുകള​ുടെ രജിസ്​ട്രേഷനിൽ വൻ തട്ടിപ്പ്​ നടന്നതായി കണ്ടെത്തൽ. രജിസ്​​ട്രേഷൻ വകുപ്പ്​ നടത്തിയ അന്വേഷണത്തിലാണ്​ സർക്കാറിനു​ കോടികളുടെ നഷ്​ടം വരുത്തിവെച്ച നികുതി വെട്ടിപ്പ്​ കണ്ടെത്തിയത്​. ശേഖരിച്ച വിവരങ്ങളുടെ സൂക്ഷ്​മ വിശകലനത്തിനു​ ശേഷമേ ക്രമക്കേട്​​ എത്ര കോടിയുടേതാണെന്ന്​ വ്യക്തമാകൂ.

മരടിലെ വിവാദ ഫ്ലാറ്റുകളുടെ രജിസ്​ട്രേഷനിൽ കോടികളുടെ ക്രമക്കേട്​​ കണ്ടെത്തിയ പശ്ചാത്തലത്തിലാണ്​ അഞ്ചു​ വർഷത്തിനിടെ സംസ്ഥാനത്ത്​ നടന്ന ഫ്ലാറ്റ്​ രജിസ്​​​ട്രേഷനുകളുടെ കണക്കെടുത്തത്​. 12,500 ഫ്ലാറ്റ്​ സമുച്ചയങ്ങളുടെ വിൽപന ആധാരത്തിൽ വില കുറച്ചുകാണിച്ച്​ രജിസ്​ട്രേഷൻ ഫീസിലും സ്​റ്റാമ്പ്​ ഡ്യൂട്ടിയിലും ​വെട്ടിപ്പ്​ നടത്തിയതായാണ്​ പ്രാഥമിക കണ്ടെത്തൽ. ചതുര​ശ്രയടിക്ക്​​ 1500 രൂപയിൽ താഴെ വില കാണിച്ച ഫ്ലാറ്റുകളെയാണ്​ പട്ടികയിൽപെടുത്തിയത്​. ഇവയിൽതന്നെ ചതുരശ്രയടിക്ക്​ 1000 രൂപയിലും 500 രൂപയിലും താഴെ കാണിച്ചവയുമുണ്ട്​.

എത്ര രൂപയുടെ തട്ടിപ്പ്​ നടന്നിട്ടുണ്ടെന്ന്​ കണ്ടെത്താൻ ​പ്രമാണ പരിശോധനയിൽ പ്രാവീണ്യമുള്ളവരെയും ഐ.ടി വിദഗ്​ധരെയും ഉൾപ്പെടുത്തി രജിസ്​ട്രേഷൻ ഐ.ജിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപവത്​കരിക്കും. വിവിധ ജില്ലകളിലെ പ്രദേശങ്ങൾ തിരിച്ചാകും കണക്കുകൾ വിശകലനം ചെയ്യുക. തുടർന്ന്​, ഫ്ലാറ്റ്​ ഉടമകളിൽനിന്ന്​ നഷ്​ടം ഈടാക്കാനുള്ള നടപടിയിലേക്ക്​ കടക്കും. ആവശ്യമെങ്കിൽ റവന്യൂ റിക്കവറിയും സ്വീകരിക്കും.
മരടിൽ 40-50 ലക്ഷം രൂപക്ക്​ വിറ്റ ഫ്ലാറ്റുകൾ 12 വർഷം മുമ്പ്​ വാങ്ങിയവർ ആധാരത്തിൽ കാണിച്ച വില ലക്ഷത്തിൽ താഴെ മാത്രമായിരുന്നു.

ഇപ്പോൾ കണ്ടെത്തിയ ക്രമക്കേടിൽ നടപടികൾ പൂർത്തിയായ ശേഷം അഞ്ചുവർഷത്തിനിടെ നടന്ന വാണിജ്യകെട്ടിടങ്ങളുടെ രജിസ്​ട്രേഷ​ൻ വിവരങ്ങളും ​ശേഖരിക്കാൻ ആലോചിക്കുന്നുണ്ട്​. ഫ്ലാറ്റുകളുടെ മൂല്യനി​ർണയത്തിന്​ എൻജിനീയർമാർ ഉൾപ്പെട്ട പാനൽ നൽകുന്ന സർട്ടിഫിക്കറ്റിലും കൃത്രിമമുള്ളതായി സംശയിക്കുന്നു. അന്വേഷണത്തിനുശേഷം കുറ്റക്കാരെന്ന്​ കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.

കി​ട്ടാ​നു​ള്ള​ത്​ 600 കോ​ടി
പത്ത്​ വർഷത്തിനിടെ സംസ്ഥാനത്ത്​ നടന്ന വസ്​തു ഇടപാടുകളുമായി ബന്ധപ്പെട്ട്​ ആധാരത്തിൽ വിലകുറച്ച്​ കാണിച്ച 1,90,000 കേസുകൾ കണ്ടെത്തിയിരുന്നു. രജിസ്​​ട്രേഷൻ ഫീസിലും സ്​റ്റാമ്പ്​ ഡ്യൂട്ടിയിലുമായി 600 കോടിയുടെ വെട്ടിപ്പാണ്​ നടന്നതെന്ന്​ ​രജിസ്​ട്രേഷൻ ഐ.ജി എ. അലക്​സാണ്ടർ പറഞ്ഞു. തുക ഈടാക്കാൻ ഉടമകൾക്ക്​ അന്തിമ നോട്ടീസ്​ അയക്കുന്നതടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ രജിസ്​​ട്രേഷൻ വകുപ്പ്​ ഇവർക്കെതിരെ റവന്യൂ റിക്കവറി നടപടികളിലേക്ക്​ നീങ്ങുകയാണെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malpracticeskerala flat registration
News Summary - flat registration malpractises in kerala-kerala news
Next Story