Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടി തോരണങ്ങൾ...

കൊടി തോരണങ്ങൾ നീക്കൽ; ഡിസംബർ 12നകം സമിതികൾ രൂപവത്​കരിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
high court
cancel

കൊച്ചി: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി ഡിസംബർ 12നകം പ്രാഥമിക ജില്ല സമിതികൾ രൂപവത്​കരിക്കണമെന്ന്​ ഹൈകോടതി. ഇക്കാര്യത്തിൽ കോടതിയുടെ മുൻ നിർദേശ പ്രകാരം ഉത്തരവുകളിറക്കണമെന്ന്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ സർക്കാറിന്​ അന്ത്യശാസനം നൽകി.

കൊടികളും ബാനറുകളും നീക്കം ചെയ്‌തത്​ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ റിപ്പോർട്ട്​ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. അനധികൃത ബോർഡുകൾക്കും ബാനറുകൾക്കുമെതിരായ ഒരു കൂട്ടം ഹരജികളിലാണ് ഉത്തരവ്​.

അനധികൃത ബാനറുകൾ നീക്കം ചെയ്യാൻ ഉത്തരവുകൾ നിരവധിയുണ്ടെങ്കിലും അവയുടെ എണ്ണത്തിൽ കുറവില്ലെന്ന് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിശദീകരിച്ചു. സെക്ര​േട്ടറിയറ്റ്, പൊലീസ് ആസ്ഥാനം തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾക്ക്​ സമീപത്ത്​ പോലും ഇവ നിറഞ്ഞിരിക്കുകയാണെന്ന്​ അമിക്കസ്​ ക്യൂറി പറഞ്ഞു.

ഹൈകോടതി നിർദേശിച്ച പ്രകാരമുള്ള സമിതികൾക്ക് രൂപം നൽകുമെന്നും ഇതു സംബന്ധിച്ച ഉത്തരവ്​ ആറാഴ്‌ചക്കകം നൽകുമെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. കൊടികളും ബാനറുകളും നീക്കിയത്​ സംബന്ധിച്ച റിപ്പോർട്ട്​ നൽകിയില്ലെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു വരുത്തേണ്ടി വരുമെന്ന്​ കോടതി പറഞ്ഞു.

കൂടുതൽ സമയം നൽകിയതിന്‍റെ പേരിൽ അനധികൃത ബോർഡും ബാനറുകളും നീക്കം ചെയ്യാതിരിക്കരുതെന്ന്​ വ്യക്​തമാക്കിയ കോടതി, ഹരജികൾ വീണ്ടും ഡിസംബർ 12ന്​ പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtflag poles removal
News Summary - flag poles removal: The High Court should form the committees by December 12
Next Story