അഞ്ച് വയസ്സുകാരി ഡ്രൈവറായി; പിതാവിെൻറ ലൈസന്‍സ് പോയി
text_fieldsമട്ടാഞ്ചേരി: ദേശീയ പാതയിൽ അഞ്ച് വയസ്സുകാരി സ്കൂട്ടർ ഒാടിച്ച സംഭവത്തിൽ പിതാവിനെതിരെ നടപടി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാൻസിസിനെതിരെയാണ് വാഹന വകുപ്പും പൊലീസും നടപടിയെടുത്തത്. ഞായറാഴ്ച രാവിലെ ദേശീയപാതയിൽ ഇടപ്പള്ളി ഭാഗത്ത്് കെ.എൽ 43 ജി 4510ാം നമ്പർ സ്കൂട്ടറിൽ ഷിബുവും ഭാര്യ സിത്താരയും, മക്കളായ അഞ്ച് വയസ്സുകാരിയും മൂന്ന് വയസ്സുകാരിയുമാണ് യാത്ര നടത്തിയത്.
അഞ്ച് വയസ്സുകാരിയായ മകെളക്കൊണ്ട് ഇയാൾ വാഹനം ഒാടിപ്പിക്കുന്നത് നവമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഗതാഗത വകുപ്പ് കമീഷണര്‍ ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മട്ടാഞ്ചേരി ജോയൻറ് ആര്.ടി.ഒ ഷാജി മാധവന് കുട്ടിയുടെ പിതാവിനെ വിളിച്ച് വരുത്തി വിശദീകരണം തേടി. താന്‍ ഹാൻഡിലിെൻറ വലതുഭാഗമാണ് കുട്ടിയുടെ കൈയില്‍ നല്‍കിയതെന്ന പിതാവിെൻറ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ലൈസന്‍സ് സസ്പെൻഡ് ചെയ്യണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അപകടകരമായി അഞ്ച് വയസ്സുകാരിയും യു.കെ.ജി വിദ്യാർഥിയുമായ മകൾ ഡ്രൈവിങ് നടത്തിയതിനും ഇതിന് പ്രോത്സാഹിപ്പിച്ചതിനുമാണ് നടപടി.
കെട്ടിട നിർമാണ കരാറുകാരനായ ഷിബുവിെൻറ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി ജോയൻറ് ആർ.ടി.ഒ ഷാജി മാധവൻ പറഞ്ഞു. ഇടപ്പള്ളി പൊലീസും ഷാജിക്കെതിരെ നടപടി തുടങ്ങി. ഷിബുവിെൻറ ഭാര്യ പിതാവ് രാമചന്ദ്രേൻറതാണ് ഓടിച്ച വാഹനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
