Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയൽവീട്ടിൽ...

അയൽവീട്ടിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
അയൽവീട്ടിൽ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
cancel
Listen to this Article

ചേർത്തല (ആലപ്പുഴ): അയൽവീട്ടിൽ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ്​ അഞ്ചുവയസ്സുകാരൻ മരിച്ചു. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷി​ന്‍റെയും സുബിയുടെയും മകൻ ആര്യൻ ആണ് മരിച്ചത്.

മറ്റ് കുട്ടികളോടൊപ്പം തള്ളിമാറ്റുന്നതിനിടെ ട്രാക്കിൽനിന്ന് തെന്നിമാറിയ ഇരുമ്പുഗേറ്റ് ആര്യന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അടിയിൽപെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്.

അർത്തുങ്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. അജുവാണ്​ സഹോദരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary
News Summary - Five-year-old dies after gate falls on him
Next Story