പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ അമ്പതുകാരന് തടവ്
text_fieldsകോട്ടയം: പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ അമ്പതുകാരന് അഞ്ചു വർഷം ക ഠിനതടവ്. അയർക്കുന്നം മടയിൽ വീട്ടിൽ രാജുവിനെയാണ് (50) കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്. 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരം 2014ൽ മണർകാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയുടെ വീട്ടിലെത്തി പലദിവസങ്ങളിലും രാജു പീഡിപ്പിച്ചിരുന്നു. വിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയായിരുന്നു. ഇതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിെൻറ വിവരം സഹപാഠിയോട് പറയുകയായിരുന്നു.
തുടർന്ന് സഹപാഠിയുടെ നിർദേശാനുസരണം മാതാപിതാക്കളെയും വിവരം അറിയിച്ചു. തുടർന്ന് മണർകാട് പൊലീസ് കേസെടുക്കുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസിൽ 19 സാക്ഷികളെ വിസ്തരിച്ചു. ശിക്ഷിക്കപ്പെട്ടതോടെ ജാമ്യം റദ്ദാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
