Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സിക്ക്​...

കെ.പി.സി.സിക്ക്​ അഞ്ച്​ ​വൈസ് ​പ്രസിഡൻറുമാർ; ഭാരവാഹി പട്ടിക ഹൈകമാൻഡിന്​ കൈമാറി

text_fields
bookmark_border
kpcc office
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ്​ ന​ൽ​കേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ​ക്കം കെ.​പി.​സി.​സി ഭാ​ര​വാ​ഹി പ​ട്ടി​ക സം​സ്​​ഥാ​ന നേ​തൃ​ത്വം ഹൈ​ക​മാ​ൻ​ഡിന്​ കൈമാറി. ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ പ​ട്ടി​ക ഫാ​ക്​​സ്​ അയച്ചത്. ഹൈ​ക​മാ​ൻ​ഡ്​ ഉ​ട​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്ത​ും.

വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രു​ടെ എ​ണ്ണം മൂ​ന്നി​ൽ നി​ന്ന് അ​ഞ്ചാ​യി ഉ​യ​ർ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണ​ത്തി​ലും നേ​രി​യ വ​ർ​ധ​ന വ​രു​ത്തി​യെ​ന്നാ​ണ് സൂ​ച​ന. അ​തി​ന​നു​സൃ​ത​മാ​യി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ചു. ഭാ​ര​വാ​ഹി​ക​ളും എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മൊ​ത്തം അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 51ൽ ​നി​ല​നി​ർ​ത്തി. പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ന്ന പാ​ല​ക്കാ​ട്ടെ എ.​വി. ഗോ​പി​നാ​ഥും അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക്​ വി​ധേ​യ​നാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രും ഉ​ൾ​പ്പെ​ടെ​ പ​ട്ടി​ക​യി​ലു​ണ്ട്. ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ര​മ​ണി പി. ​നാ​യ​ർ, ഫാ​ത്തി​മ റോ​ഷ്ന, വി.​പി. സ​ജീ​ന്ദ്ര​ൻ, കെ. ​മോ​ഹ​ൻ​കു​മാ​ർ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, മു​ത്ത​ലി​ബ്, ജോ​സി സെ​ബാ​സ്​​റ്റ്യ​ൻ, ടി.​യു. രാ​ധാ​കൃ​ഷ്​​ണ​ൻ, വി.​ടി. ബ​ല​റാം, അ​ഡ്വ. അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​രും ഇ​ടം​പ​ടി​ച്ച​താ​യി അ​റി​യു​ന്നു.

ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക്​ പ​രി​ഗ​ണി​ച്ച പ​ത്​​മ​ജ വേ​ണു​ഗോ​പാ​ലി​നെ എ​ക്​​സി​ക്യൂ​ട്ടീ​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​ടു​ത്തി​ടെ സ്ഥാ​ന​മൊ​ഴി​ഞ്ഞ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രെ നി​ർ​വാ​ഹ​ക​സ​മി​തി​ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​ക്കും. ഗ്രൂ​പ്പു​ക​ളു​ടെ​യും മു​ൻ​നി​ര നേ​താ​ക്ക​ളു​ടെ​യും താ​ൽ​പ​ര്യ​ംകൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. യു​വ​നി​ര​യി​ലെ 30 പേ​രെ പി​ന്നീ​ട്​ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​ക്കും. അ​വ​ർ​ നി​ർ​വാ​ഹ​ക​സ​മി​തി​യി​ൽ ഉ​ണ്ടാ​വി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcc
Next Story