Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിങ്ങിന് അഞ്ച് മേഖല യോഗങ്ങള്‍

text_fields
bookmark_border
left the party
cancel

തിരുവനന്തപുരം: സി.പി.ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അഞ്ച് മേഖല യോഗങ്ങള്‍ നടത്തുന്നതിന് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഉൾപ്പെട്ട തിരുവനന്തപുരം മേഖല റിപ്പോർട്ടിങ് ഈമാസം 22നും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട കോട്ടയം റിപ്പോർട്ടിങ് 23 നും എറണാകുളം, തൃശൂർ, പാലക്കാട്ടെ ആലുവ മേഖല റിപ്പോർട്ടിങ് 24നും കോഴിക്കോട്, മലപ്പുറം, വയനാട് ഉൾപ്പെട്ട കോഴിക്കോട് മേഖല 27 നും കണ്ണൂര്‍, കാസർകോട് ഉൾപ്പെട്ട കണ്ണൂർ മേഖല റിപ്പോർട്ടിങ് 25 നും നടക്കും.

തിരുവനന്തപുരം, കോട്ടയം മേഖല റിപ്പോര്‍ട്ടിങ്ങില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആലുവയിൽ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വവും കോഴിക്കോട് ദേശീയ എക്‌സിക്യൂട്ടീവംഗം കെ. പ്രകാശ്ബാബുവും കണ്ണൂരിൽ ദേശീയ എക്‌സിക്യൂട്ടീവംഗം പി. സന്തോഷ്‌കുമാര്‍ എം.പിയും പങ്കെടുക്കും. തിരുവനന്തപുരം, കോട്ടയം, ആലുവ മേഖല യോഗങ്ങളില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ വരെയുള്ള നേതൃഘടകങ്ങളിലെ അംഗങ്ങളും കോഴിക്കോട്, കണ്ണൂര്‍ മേഖല യോഗങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ള നേതൃഘടകങ്ങളിലുള്ളവരും പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

ഗവർണർക്കെതിരെ ഇടതു മുന്നണി നടത്തുന്ന പ്രചാരണ പരിപാടികൾക്കും പ്രക്ഷോഭങ്ങൾക്കും പിന്തുണ നൽകാനും യോഗം തീരുമാനിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five regional meetings for CPI Party Congress reporting
Next Story