Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘രക്ഷാപ്രവർത്തനം’:...

‘രക്ഷാപ്രവർത്തനം’: അഞ്ച്​ പ്രതികൾ എസ്​.​ഐ.ടിക്ക്​ മുന്നിൽ ഹാജർ

text_fields
bookmark_border
‘രക്ഷാപ്രവർത്തനം’: അഞ്ച്​ പ്രതികൾ എസ്​.​ഐ.ടിക്ക്​ മുന്നിൽ ഹാജർ
cancel

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള സ​ദ​സ്സ് യാ​ത്ര​ക്കി​ടെ കെ.​എ​സ്.​യു.-​യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ പൊ​ലീ​സു​കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് (എ​സ്.​ഐ.​ടി) മു​ന്നി​ൽ ഹാ​ജ​രാ​യി.

പ്ര​തി​ക​ളാ​യ അ​നി​ൽ​കു​മാ​ർ, എ​സ്. സ​ന്ദീ​പ്, വി.​കെ. ഷൈ​ജു, ആ​ർ.​അ​രു​ൺ, വി.​വി. വി​പി​ൻ എ​ന്നി​വ​ർ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ഹാ​ജ​രാ​യ​ത്. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച്​ ഓ​ഫി​സി​ൽ ആ​റു​മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്​​തി​ട്ടും അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്താ​തെ വി​ട്ടു. വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.40ന്​ ​അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘ​ത്തെ ഒ​രു​മി​ച്ചും ഒ​റ്റ​ക്കും വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു. നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ക്ര​മി​ച്ച​ത് എ​ന്തി​നെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ചോ​ദ്യം. മു​ഖ്യ​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കാ​ൻ മു​ൻ​കൂ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും ആ​രു​ടെ​യെ​ങ്കി​ലും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നോ എ​ന്നും എ​സ്.​ഐ.​ടി. ചോ​ദി​ച്ചു.

ത​ല​ക്ക് അ​ടി​ച്ചി​ല്ലെ​ന്നും വി.​ഐ.​പി സു​ര​ക്ഷ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം കൈ​കാ​ലു​ക​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള ലാ​ത്തി പ്ര​യോ​ഗ​മാ​ണെ​ന്ന്​ ന​ട​ന്ന​തെ​ന്നും പ്ര​തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ സം​ഘം ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല. വി.​ഐ.​പി സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ക​യാ​ണെ​ന്ന മ​റു​പ​ടി​യി​ൽ പൊ​ലീ​സു​കാ​ർ ഉ​റ​ച്ചു​നി​ന്നു. മ​ർ​ദ​ന​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച ലാ​ത്തി​യെ​പ്പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​ന് ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച​താ​ണെ​ന്നും തീ​ർ​ന്ന​പ്പോ​ൾ യൂ​നി​റ്റി​ൽ തി​രി​ച്ച് ന​ൽ​കി​യെ​ന്നും പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഭീ​ഷ​ണി​യു​ണ്ടെ​ന്ന ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലാ​ത്തി ക​രു​തി​യ​ത്. അ​തേ​സ​മ​യം, നേ​താ​ക്ക​ളെ മ​ർ​ദി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്​ ലാ​ത്തി​യ​ല്ലെ​ന്നാ​ണ്​ എ​സ്.​ഐ.​ടി ക​ണ്ടെ​ത്ത​ൽ. അ​തി​നാ​ൽ ഉ​പ​യോ​ഗി​ച്ച ആ​യു​ധം എ​ന്ത്, ആ​ര് ത​ന്നു, എ​വി​ടെ ഒ​ളി​പ്പി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തും. ചോ​ദ്യം​ചെ​യ്യ​ലി​ന് പ്ര​തി​ക​ളെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വി​ളി​ച്ചു​വ​രു​ത്താ​ൻ എ​സ്.​ഐ.​ടി​ക്ക്​ അ​നു​മ​തി​യു​ള്ള​തി​നാ​ൽ അ​റ​സ്റ്റി​ന് തി​ടു​ക്കം കാ​ട്ടി​ല്ലെ​ന്നാ​ണ്​ വി​വ​രം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നു​ള​ള സ​മ​യ​പ​രി​ധി ശ​നി വൈ​കീ​ട്ട്​ നാ​ലി​ന്​ അ​വ​സാ​നി​ക്കും.

വ​ധ​ശ്ര​മ​ക്കു​റ്റം ചു​മ​ത്തി​യ രീ​തി​യി​ൽ കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റം നി​ല​നി​ൽ​ക്ക​ത്ത​ക്ക വി​ധ​ത്തി​ലു​ള്ള മൊ​ഴി​ക​ളും തെ​ളി​വു​ക​ളും ക​ണ്ടെ​ത്തു​ക​യാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. അ​തി​നി​ടെ, കേ​സി​ന്‍റെ പേ​രി​ൽ വേ​ട്ട​യാ​ട​ൽ ന​ട​ന്നു​വെ​ന്ന്​ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​നി​ൽ​കു​മാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SITassault caseYouth CongressAlappuzha
News Summary - Five Policemen Appear Before SIT in KSU-Youth Congress Assault Case
Next Story