Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിടിച്ച്​ അഞ്ചു പേർക്ക് പരിക്ക്

text_fields
bookmark_border
CMs convoy
cancel

മണിമല: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് ഇടിച്ച്​ കാർ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്ക്. കറിക്കാട്ടൂർ കരിമ്പനക്കുളത്ത് നെടുംകുന്നം പാഴൂർ വീട്ടിൽ തോമസ് മാത്യു (52), ഭാര്യ മിനി (51), മിനിയുടെ സഹോദരി റാണിമോൾ (34), മക്കളായ ഇവാൻ (ആറ്​), ജുവൽ മരിയ (അഞ്ച്​) എന്നിവർക്കാണ് പരിക്കേറ്റത്. മാത്യുവും കുടുംബവും സഞ്ചരിച്ച കാറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു.

മണിമല കറിക്കാട്ടൂർ കരിമ്പനക്കുളത്ത് ഞായറാഴ്ച വൈകീട്ട് 5.45നായിരുന്നു അപകടം. എറണാകുളത്തെ പൊതുപരിപാടിക്കുശേഷം മണിമല വഴി തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം.

ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ ശേഷം മടങ്ങുകയായിരുന്നു മാത്യുവും കുടുംബവും. സാരമായ പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five people who were passengers of the car were injured in the ambulance in the CM's convoy
Next Story