Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആംബർ ഗ്രീസുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ആംബർ ഗ്രീസുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തു
cancel

നാഗർകോവിൽ: സർക്കാർ നിരോധിച്ചിട്ടുള്ള തമിംഗലത്തിന്റെ ശർദ്ദിലായ ആംബർ ഗ്രീസ് എന്ന വസ്തുവുമായി അഞ്ച് പേരെ ഇരണിയൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് അഞ്ച് കിലോയോളം ഭാരമുള്ള രണ്ട് കഷ്ണങ്ങൾ പിടിച്ചെടുത്തു.

ചെങ്കോട്ട പൺപൊഴി സ്വദേശി സുബ്രഹ്മണ്യൻ (45), രാമനാഥപുരം മരക്കാൽ തെരുവിൽ സുൽത്താൻ (52), തിരുവട്ടാർ സ്വദേശി സിൽവർ സ്റ്റാർ (47) പുത്തൻക്കട സ്വദേശി വർജിത് (47) ചെന്നൈ സ്വദേശി വരദരാജൻ (40) എന്നിവരെയാണ് പിടികൂടിയത്.

സംഭവ സ്ഥലത്ത് നിന്ന് ഓടിക്കളഞ്ഞ കോട്ടാർ സ്വദേശി ധനപാലൻ (59) ചുങ്കൻകടയിൽ വീട് വാടകയ്ക്ക് എടുത്ത് ആംബർ ഗ്രീസിന്റെ കച്ചവടം ഉറപ്പിക്കുന്നതിനിടയിലാണ് പൊലീസ് സംഭവ സ്ഥലം വളഞ്ഞത്. പിടിച്ചെടുത്ത ആംബർ ഗ്രീസ് വേളിമല ഫോറസ്റ്റ് ഓഫീസർ മണിമാറന്റെ പക്കൽ ഹാജരാക്കി. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five people were arrested along with Amber Greece
Next Story