Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ അഞ്ച് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
  • എം.സി. ഖമറുദ്ദീൻ കന്നഡ ഭാഷയിലാണ് സത്യവാചകം ചൊല്ലി
new-mlas
cancel

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ചു പേർ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. കെ.യു ജനീഷ് കുമാർ (കോന്ന ി), എം.സി ഖമറുദ്ദീൻ (മഞ്ചേശ്വരം), വി.കെ പ്രശാന്ത് (വട്ടിയൂർക്കാവ്), ഷാനിമോൾ ഉസ്മാൻ (അരൂർ), ടി.ജെ. വിനോദ് (എറണാകുളം) എന്നിവരാണ് നിയമസഭ സമ്മേളനം തുടങ്ങിയ ആദ്യ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.

എം.സി. ഖമറുദ്ദീനും ഷാനിമോൾ ഉസ് മാനും അല്ലാഹുവിന്‍റെ നാമത്തിലും കെ.യു ജനീഷ് കുമാറും വി.കെ പ്രശാന്തും സഗൗരവവും ടി.ജെ വിനോദ് ദൈവനാമത്തിലും ആണ് സത്യവാചകം ചൊല്ലിയത്. എം.സി. ഖമറുദ്ദീൻ കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

പുതിയതായി സത്യപ്രതിജ്ഞ ചെയ്ത അഞ്ച് എം.എൽ.എമാരെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയിലേക്ക് സ്വാഗതം ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five New MLAs take Oath in Kerala Assembly -Kerala News
Next Story