Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bjp hate slogan march thalassery
cancel

തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം: അഞ്ച് ബി.ജെ.പി പ്രവർത്തകർ കൂടി അറസ്റ്റിൽ

text_fields
bookmark_border

തലശ്ശേരി: മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർ കൂടി അറസ്റ്റിൽ. ഡിസംബർ ഒന്നിന്​ കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ നടന്ന യുവമോർച്ച റാലിയിലാണ്​ മു​ദ്രാവാക്യം മുഴക്കിയത്​.

മാലൂർ ശിവപുരത്തെ കണ്ടത്തിൽ പുരയിൽ പി. റിജിൽ (27), കാരാക്രയിൽ കെ. ശ്രീജിത്ത് (32), മുരിക്കിൽ വീട്ടിൽ സി. പ്രവീൺ (29), നന്ദനത്തിൽ സി.എം. ജനീഷ് (34), കോളാരിയിലെ പീടികയിൽകണ്ടി കെ. സായൂജ് (26) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. മാലൂർ തോലമ്പ്ര പി. സജിൻ (46), തോലമ്പ്ര രാഹുൽ (32), ശിവപുരം വെമ്പടിത്തട്ട് ശ്രുതിൻ (28), ധർമടം പഞ്ചായത്തിലെ പാലയാട് ഷിജിൽ എന്ന ടുട്ടു (30), കണ്ണവം ആർ. രഗിത്ത് (26), കണ്ണവം വി.വി. ശരത് (25), മാലൂർ ശിവപുരം ശ്രീരാഗ് (26), മാലൂർ ചെമ്മാരൻ തോലമ്പ്ര സി. രജീഷ് (36) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്‍റെ വാർഷികദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് തലശ്ശേരിയിൽ സംഘടിപ്പിച്ച ജില്ല റാലിയിൽ മുസ്​ലിംകൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച്​ പ്രകടനം നടത്തിയതിന് 25 പേർക്കെതിരെയാണ് കേസ്. ഈ സംഭവത്തിന് ശേഷം നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ പ്രകടനം നടത്തിയ കേസിൽ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിലായിരുന്നു. ഈ സംഭവത്തിൽ 250 പേർക്കെതിരെയാണ് കേസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five more BJP activists arrested in thalassery
Next Story