Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടുതലയിൽ അമ്മയും മകളും...

വടുതലയിൽ അമ്മയും മകളും മൂന്ന് പേരക്കുട്ടികളും വീട്ടിൽ മരിച്ച നിലയിൽ

text_fields
bookmark_border
sreekumari
cancel
camera_alt

ശ്രീ​കു​മാ​രി, അ​ശ്വ​തി, കാ​ർ​ണി​വ​ൻ, കീ​ർ​ത്തി​വ​ൻ,  അ​ക്ഷി​ത  

കൊ​ച്ചി/​നേ​മം: വ​ടു​ത​ല​യി​ലെ വാ​ട​ക​വീ​ട്ടി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും ഇ​വ​രു​ടെ മൂ​ന്നു മ​ക്ക​ളു​മു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ൽ​ശാ​ല കാ​രോ​ട് കാ​വു​വി​ള ക​ന​ക​വി​ഹാ​ർ ഹൗ​സ് ന​മ്പ​ർ 9/1189ൽ ​പ​രേ​ത​നാ​യ ജി. ​സു​രേ​ന്ദ്ര​ൻ നാ​യ​രു​ടെ ഭാ​ര്യ വൈ. ​ശ്രീ​കു​മാ​രി (59), മ​ക​ൾ പൂ​വ​ച്ച​ൽ പൂ​ജാ​നി​ല​യ​ത്തി​ൽ അ​ക്ഷ​തി​ന്‍റെ ഭാ​ര്യ അ​ശ്വ​തി എ​സ്. നാ​യ​ർ (39), അ​ശ്വ​തി​യു​ടെ മ​ക്ക​ളാ​യ കാ​ർ​ണി​വ​ൻ (14), കീ​ർ​ത്തി​വ​ൻ (നാ​ല്), അ​ക്ഷി​ത (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ്രീ​കു​മാ​രി​യും അ​ശ്വ​തി​യും ഹാ​ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ മൂ​ന്നു​പേ​രെ​യും ര​ണ്ടു മു​റി​ക​ളി​ലെ കി​ട​ക്ക​യി​ൽ മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ൾ​ക്ക് ജ്യൂ​സി​ൽ വി​ഷം ന​ൽ​കി​യ​ശേ​ഷം ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്.

വ​ടു​ത​ല ക​ർ​ഷ​ക റോ​ഡ് ഗ്രീ​ൻ ഗാ​ർ​ഡ​ൻ സ്ട്രീ​റ്റ് വ​ൺ ബി​യി​ലെ വി​ല്ല​യി​ലാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. അ​ശ്വ​തി​യു​ടെ മ​ക​ന്‍റെ ചി​കി​ത്സാ​ർ​ഥ​മാ​ണ് കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്.

അ​ശ്വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​ശ്വ​ത് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ഒ​റ്റ​പ്പെ​ട​ലും നാ​ട്ടി​ലെ അ​യ​ൽ​ക്കാ​രു​മാ​യു​ള്ള പ്ര​ശ്ന​വു​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ പ​റ​യു​ന്നു. അ​ശ്വ​തി​യും ഭ​ർ​ത്താ​വും ഒ​രു​വ​ർ​ഷ​മാ​യി പി​രി​ഞ്ഞു ജീ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ഷ​ത്തി​ന്റെ മ​ര​ണ​ശേ​ഷം അ​ശ്വ​തി​യും അ​മ്മാ​യി​യ​മ്മ ഉ​ഷ​യും ത​മ്മി​ല്‍ വ​സ്തു​വ​ക​ക​ളെ​ച്ചൊ​ല്ലി ത​ര്‍ക്ക​ങ്ങ​ള്‍ നി​ല​നി​ന്ന​താ​യും വി​വ​ര​മു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടു​ട​മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ വീ​ട്ടി​ലെ​ത്തി കോ​ളി​ങ് ബെ​ൽ അ​ടി​ച്ചി​ട്ടും തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​നെ കൂ​ട്ടി​യെ​ത്തി ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഉ​ട​ൻ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റെ​യും പൊ​ലീ​സി​നെ​യും അ​റി​യി​ച്ചു. പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യ കു​റി​പ്പു​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യ​ത്.

വി​ള​പ്പി​ൽ​ശാ​ല​യി​ലു​ള്ള ബ​ന്ധു​ക്ക​ൾ എ​റ​ണാ​കു​ള​ത്തെ​ത്തി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൂ​ന്നോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം ഞാ​യ​റാ​ഴ്ച ന​ട​ക്കും. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiFamilyKerala News
News Summary - Five members of a family found dead in Kochi
Next Story