അഞ്ചംഗ കുടുംബം കുതിരപ്പുഴയില്‍ ചാടിയ സംഭവം: മുത്തശ്ശിയുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി
text_fieldsസുശീല, അനുശ്രീ
മലപ്പുറം: നിലമ്പൂർ അമരമ്പലം സൗത്ത് കുതിരപ്പുഴയില്‍ കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. സുശീല (55), കൊച്ചുമകൾ അനുശ്രീ (12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് അഞ്ചംഗ കുടുംബം കുതിരപ്പുഴയില്‍ ചാടിയത്. അമരമ്പലം സ്വദേശികളായ കൊട്ടാടന്‍ സുശീല, മകള്‍ സന്ധ്യ (32), സന്ധ്യയുടെ മക്കളായ അനുഷ (12), അരുണ്‍ (11), അനുശ്രീ എന്നിവര്‍ പുഴയില്‍ ചാടുകയായിരുന്നു.
ഇതില്‍ സന്ധ്യയും അനുഷയും അരുണും രക്ഷപ്പെട്ടെങ്കിലും സുശീലയുടെയും അനുശ്രീയെയും കണ്ടെത്താനായിരുന്നില്ല. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇളയകുട്ടി അരുൺ, ഇരട്ടക്കുട്ടികളിൽ അനുഷ എന്നിവർ നീന്തി രക്ഷപെട്ട് വീടിന് അയൽവാസികളോട് പറഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
ഇതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ സുശീലയുടെ മകൾ സന്ധ്യയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. നാട്ടുകാര്‍, പൊലീസ്, ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ്, ട്രോമാകെയര്‍ തുടങ്ങിയവര്‍ ഏറെ വൈകിയും തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല.പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം ഉയർന്നതും അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായി. ഇവരെ കാണാതായതിന്‍റെ രണ്ട് കിലോമീറ്റർ അകലെയാണ് ഇപ്പോൾ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയാണ് ഇവർ ആത്മഹത്യ തെരഞ്ഞെടുക്കുവാൻ കാരണമെന്ന് പറയപ്പെടുന്നു. സുശീലയുടെ മകൾ സന്ധ്യ ജോലിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, രണ്ടു മാസമായി സന്ധ്യ അസുഖമായി ജോലിക്കു പോയിരുന്നില്ല. ഇതോടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

