Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ഞ്ച് ല​ക്ഷ​ത്തി​െൻറ...

അ​ഞ്ച് ല​ക്ഷ​ത്തി​െൻറ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
അ​ഞ്ച് ല​ക്ഷ​ത്തി​െൻറ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
cancel
camera_alt

മൊ​ത്ത വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ പിടികൂടിയ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ബീ​മാ​പ​ള്ളി ഭാ​ഗ​ത്തു​ള്ള മൊ​ത്ത വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.

ബീ​മാ​പ​ള്ളി​ക്ക്​ സ​മീ​പം വെ​ൽ​ക്കം സ്​​റ്റോ​ർ എ​ന്ന ക​ട​യി​ൽ​നി​ന്നാ​ണ് ഡി​സ്ട്രി​ക്ട് ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്​​ഷ​ൻ ഫോ​ഴ്സ് (ഡാ​ൻ​സാ​ഫ്) ടീ​മി​െൻറ സ​ഹാ​യ​ത്തോ​ടെ പൂ​ന്തു​റ പൊ​ലീ​സ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ക​ട​യു​ട​മ വ​ള്ള​ക്ക​ട​വ് ബ​ദ​റു​ദ്ദീ​ൻ ബി​ൽ​ഡി​ങ്​​സി​ൽ മാ​ഹീ​നെ (35) അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ക​ട​ക്കാ​ർ​ക്ക് വ​ൻ​തോ​തി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ മൊ​ത്ത​വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന മാ​ഹീ​നെ​ക്കു​റി​ച്ച് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ഷീ​ൻ ത​റ​യ​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീം ​ക​ട നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പൂ​ന്തു​റ പൊ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 21 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

പൂ​ന്തു​റ എ​സ്.​എ​ച്ച്.​ഒ സ​ജി​കു​മാ​ർ, എ​സ്.​ഐ രാ​ജീ​വ്, ഡാ​ൻ​സാ​ഫ് സം​ഘാം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ ഗോ​പ​കു​മാ​ർ, എ.​എ​സ്.​ഐ ബാ​ബു, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ജി​കു​മാ​ർ, വി​നോ​ദ്, ഷി​ബു, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്, അ​രു​ൺ, നാ​ജി ബ​ഷീ​ർ, ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beemapallybanned tobacco product
News Summary - five lakh worth banned tobacco products were also seized by
Next Story