പത്തു വർഷം സംസ്ഥാനത്ത് ആരംഭിച്ചത് അഞ്ചു ലക്ഷത്തിലേറെ സംരംഭങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
തൊടുപുഴ: കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിൽ ആരംഭിച്ചത് 5,17,464 സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ. വ്യവസായ വകുപ്പിന് കീഴിൽ വിവിധ ജില്ലകളിലായാണ് സംരംഭങ്ങൾ ആരംഭിച്ചതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
2016-17 മുതൽ 2020-21 വരെ കാലയളവിൽ വിവിധ ജില്ലകളിലായി 70,064 സംരംഭങ്ങളാണ് ആരംഭിച്ചത്. എന്നാൽ, 2021ന് ശേഷം ഈ രംഗത്ത് കുതിച്ചുചാട്ടമുണ്ടായതായും വ്യവസായ വകുപ്പിന്റെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി 2021 മുതൽ ഇതുവരെ വിവിധ ജില്ലകളിലായി 4,47,400 സൂക്ഷ്മ ചെറുകിട സംരംഭങ്ങളാണ് ആരംഭിച്ചത്.
2022-23 സാമ്പത്തീക വർഷം മുതൽ സംസ്ഥാന വ്യവസായ വകുപ്പ് നടപ്പാക്കിയ സംരംഭക വർഷം കാമ്പയിൻ ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സർക്കാർ രേഖകൾ പറയുന്നത്. 2021-22ൽ 15,285 സംരംഭങ്ങളാണ് വ്യവസായ വകുപ്പിന്റെ കണക്കിൽ സംസ്ഥാനത്ത് ആരംഭിച്ചത്. എന്നാൽ, 2022-23ൽ അത് 1,39,839 ആയി കുതിച്ചുയർന്നു. 2023-24-10,3,596,2024-25-1,100,20, 2025-26- 71,741, ഈ വർഷം ഇത് വരെ 6,919 എന്നിങ്ങനെയാണ് ആരംഭിച്ച സംരംഭങ്ങളുടെ കണക്ക്. പത്ത് വർഷത്തിനിടെ പൂട്ടിപ്പോയത് 78,145 വ്യവസായ സംരംഭങ്ങളാണ്. ഇതനുസരിച്ച് 2016-21 കാലഘട്ടത്തിൽ 17,751 സംരംഭങ്ങൾ പ്രവർത്തനങ്ങൾ നിലച്ചപ്പോൾ 2021-26 കാലഘട്ടത്തിൽ 60,394 സംരംഭങ്ങളാണ് പൂട്ടിപ്പോയതെന്ന് കണക്കുകൾ പറയുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച 2022-23 വർഷത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ സംരംഭങ്ങൾ പൂട്ടിയത്. ആ വർഷം മാത്രം 19,48 വ്യവസായ സംരംഭങ്ങളാണ് പൂട്ടിയത്. തൊട്ടടുത്ത വർഷം 15,436 സംരംഭങ്ങളും പൂട്ടി. രജിസ്റ്റർ ചെയ്ത ശേഷം പ്രവർത്തനമാരംഭിക്കാത്തതും പ്രവർത്തനം ആരംഭിച്ച ശേഷം പ്രവർത്തനം നിലച്ചതും ഇക്കൂട്ടത്തിൽ വരും.
പുതിയ സംരംഭങ്ങളും വർഷവും
2016-21ൽ ആരംഭിച്ച സംരംഭങ്ങൾ- 70,064
2021-26ൽ ആരംഭിച്ച സംരംഭങ്ങൾ- 4,47,400
2016-21ൽ പൂട്ടിപ്പോയ സംരംഭങ്ങൾ- 17,751
2021-26ൽ പൂട്ടിപ്പോയ സംരംഭങ്ങൾ-60,394
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

