Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഫീൽ ജോൺസണ്​...

അഫീൽ ജോൺസണ്​ അഞ്ചുലക്ഷം ധനസഹായം

text_fields
bookmark_border
hammer-throw-050919.jpg
cancel
camera_altRepresentative Image

കൊ​ച്ചി: ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ പ​തി​ച്ച് ഗു​രു​ത​ര പ​രി​ക്കേ ​റ്റ അ​ഫീ​ൽ ജോ​ൺ​സ​ണ്​ സം​സ്ഥാ​ന അ​ത്​​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കും. കൊ​ച്ചി​യി​ൽ ചേ​ർ​ന്ന അ​സോ​സി​യേ​ഷ​ൻ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ട​ു​ത്ത​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ഞ്ചം​ഗ സ​മി​തി​യെ​യും നി​യോ​ഗി​ച്ചു.

അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് പാ​ലാ​യി​ൽ മാ​റ്റി​വെ​ച്ച ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ഈ ​മാ​സം 15നു​മു​മ്പ്​ ന​ട​ത്താ​ൻ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​​െൻറ സ​ഹാ​യം തേ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ സ്​​റ്റേ​ഡി​യ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്​​റ്റേ​ഡി​യം അ​ധി​കൃ​ത​ർ​ക്കും ക​ത്ത് ന​ൽ​കും.

ഹാ​മ​ർ പ​തി​ച്ച് ത​ല​യോ​ട്ടി ത​ക​ർ​ന്ന് ത​ല​ച്ചോ​റി​ന് ഗു​രു​ത​ര ക്ഷ​ത​മേ​റ്റ അ​ഫീ​ൽ ജോ​ൺ​സ​​െൻറ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ അ​ഫീ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​െൻറി​ലേ​റ്റ​റി​ലാ​ണ്. ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athletic meetkerala newsafeel johnson
News Summary - five lac to afeel johnson -kerala news
Next Story