Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്പലപ്പുഴ...

അമ്പലപ്പുഴ കാക്കാഴത്ത്​ കാറും ലോറിയും കൂട്ടിയിടിച്ച്​ അഞ്ച്​ മരണം

text_fields
bookmark_border
അമ്പലപ്പുഴ കാക്കാഴത്ത്​ കാറും ലോറിയും കൂട്ടിയിടിച്ച്​ അഞ്ച്​ മരണം
cancel

അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. തിരുവന്തപുരം ആനാവൂർ ആലത്തൂർ മറ്റക്കുന്ന്​ യേശുദാസിന്‍റെ മകൻ ഷിജിൻ ദാസ് (24), ആലത്തൂർ കുളത്തിങ്കര കാപ്പുകാട്ടിൽ മോഹനന്റെ മകൻ മനു (24), ആലത്തൂർ തെക്കേക്കര പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), തിരുവനന്തപുരം മുട്ടട അഞ്ജനം ചാക്കോയുടെ മകൻ സുമോദ്​ (43), കൊല്ലം മൺട്രോത്തുരുത്ത് കിടപ്രാംനോർത്ത്​ അരുൺ നിവാസിൽ രാധാമണിയുടെ മകൻ അമൽ (28)എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ച ഒന്നരക്കായിരുന്നു അപകടം. ഐ.എസ്.ആർ.ഒയിലെ കണ്ടിജൻസി ജീവനക്കാരായ ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ ആലപ്പുഴ ഭാഗത്തേക്ക്​ വരികയായിരുന്നു. കൊല്ലം ഭാഗത്തേക്ക്​ അരി കയറ്റിവന്ന ലോറിയിൽ നിയന്ത്രണംവിട്ട്​ ഇടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാർ ദിശമാറി ലോറിയി​ലേക്ക്​ ഇടിച്ചുകയറിയെന്നാണ്​​ പ്രാഥമിക നിഗമനം.

കാർ പൂർണമായും തകർന്നു. സംഭവസ്ഥലത്ത്​ നാലു പേരും ഗുരുതര പരിക്കേറ്റ അമൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്​ മരിച്ചത്​. ആലപ്പുഴ, തകഴി യൂനിറ്റിൽ നിന്ന്​ ഫയർഫോഴ്​സും മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്ന്​ കാർ വെട്ടിപൊളിച്ചാണ്​ പരിക്കേറ്റവരെ പു​റത്തെത്തിച്ചത്​.

ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ ​പൊലീസ്​ കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha accidentfive death
News Summary - Five killed in early morning car-lorry collision in Alappuzha
Next Story