Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാണത്തിന് വിദ്യാർഥികൾക്ക് അഞ്ചു കിലോ ജയ അരി
text_fieldsbookmark_border
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,54,807 വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ പൊതുവിപണിയിൽനിന്ന് വാങ്ങിയ അഞ്ചുകിലോ വീതം ജയ/കുറുവ ഇനം അരി ഒാണം പ്രമാണിച്ച് നൽകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന പൊതുവിപണിയിൽനിന്ന് കിലോഗ്രാമിന് 36 രൂപ വിലയിൽ വാങ്ങിയ മേൽത്തരം അരിയാണ് ഇൗവർഷം വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽപ്പെട്ട ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ബുധനാഴ്ച മുതൽ അരി വിതരണ നടപടി തുടങ്ങിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
