കാർ മറിഞ്ഞ് പൂർണഗർഭിണിയും കുഞ്ഞുമടക്കം അഞ്ചുപേർക്ക് പരിക്ക്; അപകടം ഇടറോഡിൽനിന്ന് വന്ന കാറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
text_fieldsപഞ്ചായത്ത് ബസാർ മീത്തലെ പള്ളിക്ക് സമീപം നടന്ന അപകടത്തിന്റെ ദൃശ്യം
തിക്കോടി: ഇടറോഡിൽനിന്ന് കയറിവന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാർ മറിഞ്ഞ് പൂർണഗർഭിണിയും കുഞ്ഞുമടക്കം അഞ്ചുപേർക്ക് പരിക്ക്. തിക്കോടി പഞ്ചായത്ത് ബസാർ മീത്തലെ പള്ളിക്ക് സമീപമാണ് അപകടം. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേറോ വാഹനം പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ദേശീയപാതയുടെ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു.
ഞായറാഴ്ച ഉച്ചക്ക് 1.10 ഓടെയാണ് അപകടം. പൂർണ ഗർഭിണിയായ യുവതിയെ പ്രസവത്തിന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. തിക്കോടി മീത്തലെ പള്ളി പറോളി നട റോഡിൽ നിന്നും കയറി വന്ന കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ബൊലേറോ രണ്ട് തവണ കീഴ്മേൽ മറിഞ്ഞു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പയ്യോളി പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

