Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപു​ലി​യെ പി​ടി​കൂ​ടി...

പു​ലി​യെ പി​ടി​കൂ​ടി ക​റി​വെ​ച്ച്​ ക​ഴി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ വ​നം​വ​കു​പ്പ്​ ക​സ്​​റ്റ​ഡി​യി​ൽ

text_fields
bookmark_border
five held for poaching leopard in idukki, consuming meat
cancel

അ​ടി​മാ​ലി: കെ​ണി​വെ​ച്ച് പു​ലി​യെ പി​ടി​കൂ​ടി കൊ​ന്ന് ക​റി​വെ​ച്ച് ക​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്ത​വ​രി​ൽ മു​ഖ്യ​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ വ​നം​വ​കു​പ്പ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി. മാ​ങ്കു​ളം മു​നി​പാ​റ കൊ​ള്ളി​ക്ക​ട​വി​ല്‍ പി.​കെ. വി​നോ​ദ് (45), മാ​ങ്കു​ളം മു​നി​പാ​റ ബേ​സി​ല്‍ ഗാ​ര്‍ഡ​ന്‍ വീ​ട്ടി​ല്‍ വി.​പി. കു​ര്യാ​ക്കോ​സ് (74) എ​ന്നി​വ​രെ​യാ​ണ് വ​ന​പാ​ല​ക​ര്‍ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

പ്ര​തി​ക​ള്‍ക്കെ​തി​രെ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ വ്യ​ക്ത​മാ​യ​തി​നാ​ല്‍ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും പു​ലി​ക​ളെ ഇ​ത്ത​ര​ത്തി​ല്‍ നേ​ര​േ​ത്ത കൊ​ന്നി​ട്ടു​ണ്ടോ​യെ​ന്നും മ​റ്റും മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​നും വേ​ണ്ടി​യാ​ണി​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

പി​ടി​യി​ലാ​യ മാ​ങ്കു​ളം പെ​രു​മ്പ​ന്‍കു​ത്ത് ചെ​മ്പ​ന്‍പു​ര​യി​ട​ത്തി​ല്‍ സി.​എ​സ്. ബി​നു (50), മാ​ങ്കു​ളം മ​ല​യി​ല്‍ സ​ലി കു​ഞ്ഞ​പ്പ​ന്‍ (54), മാ​ങ്കു​ളം വ​ട​ക്കും​ചേ​രി​ല്‍ വി​ന്‍സെൻറ്​ (50) എ​ന്നി​വ​ര്‍ റി​മാ​ൻ​ഡി​ൽ ത​ന്നെ​യാ​ണ്. പു​ലി​യു​ടെ തോ​ല്‍, ന​ഖ​ങ്ങ​ള്‍, പ​ല്ല് എ​ന്നി​വ​യും ക​റി​വെ​ച്ച ഇ​റ​ച്ചി​യും വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി​യി​രു​ന്നു.

വി​നോ​ദാ​ണ്​ പു​ലി​യെ പി​ടി​കൂ​ടി​യ​ത്. 40 കി​ലോ​യോ​ളം ഇ​റ​ച്ചി ല​ഭി​ച്ച​താ​യി ഇ​വ​ര്‍ മൊ​ഴി​ന​ൽ​കി​യി​രു​ന്നു. ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത മാം​സ​വും മ​റ്റും പു​ഴ​യി​ലൂ​ടെ ഒ​ഴു​ക്കി​ക്ക​ള​യു​ക​യും ചെ​യ്തു. പു​ലി​യു​ടെ തൊ​ലി ഉ​ണ​ക്കി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ത് വി​ല്‍പ​ന ന​ട​ത്താ​നും ശ്ര​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leopardcustody
News Summary - five held for poaching leopard in idukki, consuming meat
Next Story