Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെറുപുഴയിൽ അഞ്ചുപേർ വീട്ടിൽ മരിച്ചനിലയിൽ
text_fieldsbookmark_border
ചെറുപുഴ (കണ്ണൂർ): പാടിയോട്ടുചാൽ വാച്ചാലില്‍ ദമ്പതികളെയും മൂന്നുമക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ വാച്ചാലില്‍ ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യവിവാഹത്തിലെ മക്കളായ സൂരജ്, സുരഭി, സുജിത് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാവിലെ ഏറെനേരമായിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ദാരുണസംഭവം പുറത്തറിഞ്ഞത്. ശ്രീജയും ഷാജിയും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്. ആബന്ധത്തിൽ അകൽച്ച തുടങ്ങിയതോടെയാണ് ഒപ്പം ജോലി ചെയ്യുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും വിവാഹിതരായത്.
Next Story

