കേച്ചേരിയിലെ കൂട്ടമരണം: വില്ലന്‍ സാമ്പത്തിക പ്രതിസന്ധി
text_fields
കേച്ചേരി: ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ വിഷം കഴിച്ച് മരിച്ച സംഭവത്തിന് കാരണമായത് സാമ്പത്തിക പ്രതിസന്ധി. കേച്ചേരി ബാറിന് സമീപം സ്റ്റേഷനറി കട നടത്തിയിരുന്ന ജോണി ജോസഫ് വലിയ സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്ന് പാര്‍ട്ണറും മറ്റു സുഹൃത്തുക്കളും പറയുന്നു. എട്ടുവര്‍ഷമായി കേച്ചേരിയിലും സമീപത്തും വാടകവീടുകളില്‍ താമസിച്ചിരുന്ന ജോണി ഒന്നര വര്‍ഷം മുമ്പാണ് പുതിയ വീട് നിര്‍മിച്ച് താമസം മാറ്റിയത്. വീട് നിര്‍മാണത്തിനും മറ്റുമായി കേച്ചേരി കെ.എസ്.എഫ്.ഇയില്‍നിന്ന് കുറി വിളിക്കുകയും ബന്ധുവില്‍നിന്ന് കടംവാങ്ങുകയും ചെയ്തിരുന്നു. മറ്റുപലയിടത്തുനിന്നും അമിത പലിശക്ക് പണം കടം വാങ്ങിയിരുന്നു. അതില്‍ പലതും തിരിച്ചുകൊടുക്കേണ്ട അവധി കഴിഞ്ഞിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് ഇവരിലൊരാള്‍ പല തവണ വീട്ടിലും കടയിലും വന്നിരുന്നതായും പറയുന്നു. കൂടാതെ തൃശൂരിലെ കുറിക്കമ്പനിയില്‍ അടവ് മുടങ്ങിയിരുന്നു.
എന്നാല്‍, ജോണി ജോസഫിന്‍െറ ഉടമസ്ഥതയില്‍ ജന്മനാട്ടില്‍ രണ്ടര ഏക്കര്‍ സ്ഥലവും വേലൂരില്‍ ഭാര്യവീടിന് സമീപം വീട് ഉള്‍പ്പെടെ 20 സെന്‍റും ഇയാള്‍ക്കുണ്ട്. ഇതെല്ലാം ഉള്ളപ്പോള്‍ ഏതെങ്കിലും വില്‍പന നടത്തി സാമ്പത്തിക ബുദ്ധിമുട്ടില്‍നിന്ന് കരകയറാന്‍ ശ്രമിക്കാമായിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെതന്നെ കേച്ചേരി മുസ്ലിം പള്ളി ഷോപ്പിങ് കോംപ്ളക്സില്‍ പുതിയ മുറി വാടകക്കെടുത്ത് ഫ്രൂട്ട്സ് ഉള്‍പ്പെടെ കച്ചവടം ആരംഭിക്കാനും ശ്രമം നടത്തിയിരുന്നു. പണം പലിശക്ക് കൊടുത്തിരുന്നുവെന്നും അത് തിരികെകിട്ടാതെ നഷ്ടപ്പെട്ടതായും ജനസംസാരമുണ്ട്. കൂടാതെ, ഭാര്യവീട്ടില്‍നിന്ന് ലഭിക്കാനുള്ള സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കവും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
സംസ്കാരം ഇന്ന്
കേച്ചേരി: മഴുവഞ്ചേരി മത്തനങ്ങാടിയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത യുവാവിന്‍േറത് ഉള്‍പ്പെടെ അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഞായറാഴ്ച ഉച്ചക്കുശേഷം വീട്ടില്‍ കൊണ്ടുവരും. വൈകീട്ട് നാലിന് എരനെല്ലൂര്‍ കൊന്തമാതാവിന്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.ജനശക്തി റോഡില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫ് (48), ഭാര്യ സോമ (35), മക്കളായ ആഷ്ലി (11), ആന്‍സന്‍ (ഒമ്പത്), അനുമരിയ (ഏഴ്) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി പത്തോടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ശനിയാഴ്ച രാവിലെ കുന്നംകുളം സി.ഐ രാജേഷ് കെ. മേനോന്‍െറ നേതൃത്വത്തില്‍ അഞ്ച് എസ്.ഐമാരാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഉച്ചക്ക് ഒന്നോടെ മൂന്ന് ആംബുലന്‍സുകളിലായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനിടെ ഫോറന്‍സിക്, സയന്‍റിഫിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. നിരോധിക്കപ്പെട്ട വിഷവസ്തുക്കളായ ‘റോഗര്‍’, ‘കരോട്ടേ’ എന്നിവ സംഭവ സ്ഥലത്തുനിന്ന് ലഭിച്ചു. എന്നാല്‍, ജോണി ഒഴികെ ആരുടെയും അകത്ത് വിഷാംശം കടന്നിട്ടില്ളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഭാര്യയെയും മക്കളെയും ഇലക്ട്രിക് വയര്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തെന്നാണ് പൊലീസ് നിഗമനം. കഴുത്തറുക്കാന്‍ ഉപയോഗിച്ച രണ്ട് കത്തികള്‍ വാഷ് ബേസിനില്‍നിന്ന് ലഭിച്ചു. ഭാര്യയെ കൊലപ്പെടുത്തുന്നതിനിടെ മല്‍പിടിത്തം നടന്നതിന്‍െറ അടയാളം കണ്ടത്തെിയിട്ടുണ്ട്. മൂന്ന് മുറികളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. സോമ കിടന്നിരുന്നത് കട്ടിലില്‍നിന്ന് താഴെ വീണ നിലയിലായിരുന്നു. മക്കളുടെയും ഭാര്യയുടെയും മരണം ഉറപ്പുവരുത്തിയശേഷം ജോണി താഴെയിരുന്ന് വിഷം കഴിച്ചെന്നാണ് പൊലീസ് നിഗമനം.
കൊലപാതകം നടന്നത് വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. രക്തം കട്ടപിടിച്ചത് ഉള്‍പ്പെടെ സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് കൃത്യം നടന്നിട്ട് 20 മണിക്കൂറിലധികമായെന്ന നിഗമനത്തിലത്തെിയത്. വ്യാഴാഴ്ച വൈകീട്ടുവരെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. സമീപ വീട്ടുകാരുമായി ഇവര്‍ക്ക് അടുത്തബന്ധം ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ഒരു ദിവസം മുഴുവന്‍ വാതില്‍ തുറക്കാതിരുന്നിട്ടും ആരും അന്വേഷിച്ചതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
