Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെ​ടു​ങ്ക​ണ്ടം...

നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ല​ത്ത്​ അ​ഞ്ചു​പേ​ർ അ​സ്വാ​ഭാ​വി​ക നി​ല​യി​ൽ മ​രി​ച്ചു

text_fields
bookmark_border
നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ല​ത്ത്​ അ​ഞ്ചു​പേ​ർ അ​സ്വാ​ഭാ​വി​ക നി​ല​യി​ൽ മ​രി​ച്ചു
cancel

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ൽ ര​ണ്ടു​പേ​ർ ര​ക്തം ഛർ​ദി​ച്ചും മൂ​ന്നു​പേ​ർ സ്വ​യം ജീ​വ​നൊ​ടു​ക്കി മ​രി​ച്ച​നി​ല​യി​ലും ക​ണ്ടെ​ത്തി. അ​ഞ്ച്​ സ്ഥ​ല​ത്താ​യി ര​ണ്ട്​ ദി​വ​സ​ത്തി​നി​ടെ​യാ​ണ് മ​ര​ണ​ങ്ങ​ൾ ന​ട​ന്ന​ത്.

തൂ​ക്കു​പാ​ലം മ​നി​ഷ ഭ​വ​നി​ൽ താ​ര (47), ക​ല്ലാ​ർ ഊ​ന്നു​ക​ൽ സു​ശീ​ൽ​കു​മാ​ർ (47) എ​ന്നി​വ​രാ​ണ് ര​ക്തം ഛർ​ദി​ച്ച് മ​രി​ച്ച​ത്. താ​ര ഓ​ണ​ത്തി​ന്​ വൈ​കീ​ട്ടാ​ണ് മ​രി​ച്ച​ത്. സു​ശീ​ൽ​കു​മാ​ർ ചി​കി​ത്സ​ക്ക്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. കോ​മ്പ​മു​ക്ക് പു​ത്ത​ൻ​പു​ര​ക്ക​ൽ സു​രേ​ന്ദ്ര​ൻ (68) വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. ആ​ശാ​രി​ക്ക​ണ്ടം ഇ​ഞ്ച​ക്കാ​ട് വി​ജ​യ​നെ (54) വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​മ്പ​തേ​ക്ക​ർ ക​ല്ലേ​ക്കു​ള​ത്ത് സോ​മ​ശേ​ഖ​ര​ൻ നാ​യ​രെ (65) പു​ര​യി​ട​ത്തി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്. നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:un natural death nedumkandam five death 
Next Story