ഇന്ന് അഞ്ചുപേർക്ക് കോവിഡ്; അതിജാഗ്രതയിൽ വയനാട്
text_fieldsകൽപറ്റ: വെള്ളിയാഴ്ച മാത്രം അഞ്ചു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ വയനാട് അതിജാഗ്രതയിൽ. മൊത്തം 19 രോഗികൾ ചികിത്സയിലുള്ള ജില്ല രോഗ വ്യാപനത്തിെൻറ ആശങ്കയിലാണ്. സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള ജില്ലയായും വയനാട് മാറി.
വിദേശത്തുനിന്ന് വന്ന സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനിയായ ഗർഭിണി, ഭർത്താവ്, ചെെന്നെ കോയമ്പേട് നിന്ന് വന്ന രോഗം സ്ഥിരീകരിച്ച ചീരാൽ സ്വദേശിയായ യുവാവിെൻറ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട സഹോദരൻ, മാനന്തവാടിയിൽ നേരത്തേ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മകളുടെ വീടിനടുത്തുള്ള ഒന്നര വയസുകാരി, ട്രക്ക് ഡ്രൈവരുടെ മകളുടെ ഭർത്താവിെൻറ പ്രൈമറി കോൺടാക്ടിലുള്ള പനവല്ലി സ്വദേശിയായ യുവാവ് എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.
ആദ്യം രോഗം ബാധിച്ച മൂന്നു പേർക്ക് രോഗം ഭേദമായിരുന്നു. 32 ദിവസം തുടർച്ചയായി പുതിയ ഒരു കോവിഡ് രോഗി പോലും ഇല്ലാതിരുന്ന ജില്ല പൊടുന്നനെ രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിലെത്തുകയായിരുന്നു. കോയേമ്പട് മാർക്കറ്റിൽപോയി മടങ്ങിവന്ന മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറിൽനിന്നാണ് ഇപ്പോൾ ചികിത്സയിലുള്ള മിക്കവർക്കും രോഗം പകർന്നത്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മലപ്പുറം, കണ്ണൂർ സ്വദേശികളായ പൊലീസുകാർക്കും രോഗം പകർന്നത് വയനാട്ടിൽനിന്നാണ്. എങ്കിലും വയനാട്ടിലെ രോഗികളുടെ പട്ടികയിൽ ഇവർ ഉൾെപട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
