കിളിനക്കോട് കേസ്: യൂത്ത്ലീഗ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ
text_fieldsവേങ്ങര: കോളജ് വിദ്യാർഥിനികൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവിനെ അറസ്റ്റ ് ചെയ്തു. കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് പുള്ളാട്ട് ഷംസുവിനെയാണ് (37) വേങ്ങര പൊലീസ് അറസ് റ്റ് ചെയ്തത്.
പെൺകുട്ടികൾക്കെതിരെ വാട്സ്അപ്പിലൂടെ മോശം പരാമർശം നടത്തിയ മറ്റ് നാലുപേരെയും പിടികൂടി. കിളിനക്കോട് സ്വദേശികളായ യു.വി. അബ്ദുൽ ഗഫൂർ (31), തച്ചുപറമ്പൻ സാദിഖ് (21), ഉത്തൻമാവുങ്ങൽ ലുഖ്മാൻ (24), ഉത്തൻനല്ലേങ്ങര ഹൈദരലി (21) എന്നിവരാണ് പിടിയിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞദിവസം കിളിനക്കോട്ട് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർഥിനികളെക്കുറിച്ച് അപകീർത്തിപരമായ പ്രചാരണം നടത്തിയതിനാണ് അറസ്റ്റ്. പെൺകുട്ടികളും ഇവരുടെ രക്ഷിതാക്കളും വേങ്ങര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അറസ്റ്റിലായ അഞ്ചുപേരെയും ജാമ്യത്തിൽ വിട്ടതായി വേങ്ങര എസ്.ഐ സംഗീത് പുനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
