ഫിഷിങ് ബോട്ട് തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി
text_fieldsബേപ്പൂർ: കേരളത്തിലെ ഫിഷിങ് ബോട്ട് തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി. സംസ്ഥാനത്തെ 3800 ഫിഷിങ് ബോട്ടുകൾ നിർത്തിവെച്ച് മത്സ്യമേഖല സ്തംഭിപ്പിക്കുന്ന സമര പരിപാടിയാണ് തൊഴിലാളികൾ ആരംഭിച്ചത്. അനധികൃത മീൻപിടിത്തത്തിെൻറ പേരിൽ ഫിഷറീസ് അധികൃതർ നടപടി ശക്തമാക്കിയതിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ തൊഴിലാളികൾ വ്യാഴാഴ്ച മുതൽ സമരരംഗത്തേക്കിറങ്ങിയത്.
കിളിമത്സ്യങ്ങളും വളങ്ങൾക്ക് ഉപയോഗിക്കുന്ന ചെറുമീനുകളും പിടിക്കുന്നതിനെതിരെ ബോട്ടുകളും മീനും മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നടപടി തുടരുകയാണ്. ഇത് അംഗീകരിക്കാൻ സാധ്യമല്ലെന്ന് ഒാൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് പറഞ്ഞു.
ഇന്ധനവില കുറച്ച് മത്സ്യബന്ധനമേഖലയെ സംരക്ഷിക്കുക, 58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗൽ സെസ് നടപ്പാക്കുന്നതിൽ കേന്ദ്ര മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ(സി.എം.എഫ്.ആർ.ഐ) നിർേദശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
അതേസമയം, തിരുവനന്തപുരത്ത് ഒാൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ഫിഷറീസ് മന്ത്രി വിളിച്ചുചേർത്ത അനുരഞ്ജനചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
