Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരയിൽപെട്ട് വള്ളം മറിഞ്ഞു; തൊഴിലാളികൾ രക്ഷപ്പെട്ടു

text_fields
bookmark_border
fishing-boat-150819.jpg
cancel
camera_altRepresentative image

തൃശൂർ: കയ്പമംഗലം വഞ്ചിപ്പുരയിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവരെ മറ്റു മത ്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. വള്ളവും എൻജിനും തകർന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

മ ത്സ്യബന്ധനം കഴിഞ്ഞ് മീനുമായി കരയിലേക്ക് വന്നിരുന്ന മുറിവള്ളം തീരത്തോട് ചേർന്നുള്ള ഭാഗത്ത് വെച്ച് തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി. വള്ളം കരക്കെത്തിക്കുകയും ചെയ്തു. വള്ളത്തിലുണ്ടായിരുന്ന മത്സ്യം നഷ്ടപ്പെട്ടു.

വള്ളം പൂർണമായും തകർന്നിട്ടുണ്ട്. എൻജിന് കേടുപാടുകൾ സംഭവിച്ചു. കോഴിപറമ്പിൽ ഗണേശന്‍റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fishing boat met with accident in thrissur -kerala news
Next Story