കൊച്ചിൻ പോർട്ട് ഓഫീസിലേക്ക് മൽസ്യത്തൊഴിലാളികൾ പണിമുടക്ക് മാർച്ച് നടത്തി
text_fieldsകൊച്ചി : കൊച്ചിൻ പോർട്ട് ഓഫീസിലേക്ക് മൽസ്യത്തൊഴിലാളികൾ പണിമുടക്ക് മാർച്ച് നടത്തി. തുറമുഖ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് റോഡിൽ കുത്തിയിരുന്നു. മാർച്ച് കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ആറു വർഷമായി ഉറപ്പു നൽകിയ കരാർ നടപ്പിലാക്കാത്തത് തികഞ്ഞ അന്യായമാണ്. തുവൈപ്പ് പദ്ധതി പ്രദേശത്ത് മത്സ്യബന്ധനത്തിലേർപ്പെടുന്ന തൊഴിലാളികൾക്ക് വഞ്ചി അടുപ്പിക്കുന്നതിനും പണിയായുധങ്ങൾ സൂക്ഷിക്കുന്നതിനും നിലവിലുള്ള കടവ് നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പി.വി.രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എ ജയിൻ, എൻ.എസ് സുരേഷ്, എം.എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. പോർട്ട് ട്രസ്റ്റ് തെക്കേകടവിനു പകരം ഫിൻലാന്റ് സെന്റർ നിർമിച്ച് നൽകാമെന്ന് പറഞ്ഞെങ്കിലും പല ഒഴിവുകഴിവുകൾ പറഞ്ഞ് ഈ വാഗ്ദാനത്തിൽനിന്നും പിൻതിരിയുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് തീരദേശ മത്സ്യതൊഴിലാളി യൂനിയൻ, പൂപ്പിന്റെ ആഭിമുഖ്യത്തിൽ കോച്ചിൻ തുറമുഖ ഓഫീസി ലേക്ക് മാർച്ച് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

