അടിമലത്തുറയിൽ തോമസ് ഐസക്കിന് നേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
text_fieldsതിരുവനന്തപുരം: ഓഖി ചുലിക്കാറ്റ് ദുരന്തം വിതച്ച അടിമലത്തുറയില്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ സന്ദര്‍ശനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിേഷധവുമായി എത്തുകയായിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ അതൃപ്തരാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്നും അവര്‍ മന്ത്രിയോട് പരാതിപ്പെട്ടു. പ്രക്ഷുബ്ധരായ ഇവരെ ആശ്വസിപ്പിച്ച ശേഷം തിരിച്ച് പോകാനായി കാറിൽ കയറിയപ്പോഴും നാട്ടുകാർ പരാതി പറയുന്നത് അവസാനിപ്പിച്ചിരുന്നില്ല. മന്ത്രി കാറിൽ കയറി പോകുന്ന നേരത്തും സ്ത്രീകൾ ബഹളം വെക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മേഴ്‌സിക്കുട്ടിയമ്മ, കടകംപിള്ളി സുരേന്ദ്രൻ എന്നീ മന്ത്രിമാര്‍ക്കു നേരേയും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
