കാരുണ്യവുമായി വീണ്ടും മത്സ്യത്തൊഴിലാളികൾ
text_fieldsകൊച്ചി: വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച മത്സ്യത്തൊഴിലാളികൾ കാരുണ്യത്തിെൻറ കരം വീണ്ടും ഉയർത്തുന്നു. രക്ഷാപ്രവർത്തനം നടത്തിയതിന് സർക്കാർ പ്രഖ്യാപിച്ച തുക, മുഴുവൻ തൊഴിലാളികളും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സംസ്ഥാന ഫിഷറീസ് കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 4500 മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. 29ന് തിരുവനന്തപുരത്ത് സർക്കാർ നടത്തുന്ന ആദരിക്കൽചടങ്ങിൽ ഉപഹാരമായി ലഭിക്കുന്ന തുക എല്ലാ തൊഴിലാളികളും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വെള്ളംകയറിയ മേഖലയിൽ നടത്തുന്ന ശുചീകരണപ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളികൾ സജീവ പങ്കാളികളാകും. രക്ഷാപ്രവർത്തനത്തിനുശേഷം ഉപയോഗശൂന്യമായ ബോട്ടുകൾക്കും വള്ളങ്ങൾക്കും പകരം നൽകുക, അറ്റകുറ്റപ്പണി വേഗത്തിലാക്കുക തുടങ്ങിയവയാണ് സാമ്പത്തിക സഹായത്തേക്കാൾ തൊഴിലാളികൾക്ക് ആവശ്യം.
തീരദേശപൊലീസ്, കോസ്റ്റ് ഗാർഡ്, ലൈഫ് ഗാർഡ് നിയമങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക പരിഗണന നൽകുക, നവകേരള സൃഷ്ടിയിൽ തീരദേശ മേഖലക്ക് അർഹമായ പരിഗണന, ഉൾനാടൻ മത്സ്യമേഖലക്ക് പ്രത്യേക പാക്കേജ്, മുനമ്പം ബോട്ടപകടവുമായി ബന്ധപ്പെട്ട കേസ് സജീവമായി പരിഗണിക്കുക, കപ്പൽ ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേെസടുക്കുക തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കോഒാഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ടി. പീറ്റർ, പി.പി. ഉദയഘോഷ്, ജോസഫ് സേവ്യർ കളപ്പുരക്കൽ, കുമ്പളം രാജപ്പൻ തുടങ്ങിയവരും വാർത്തസമ്മേളത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
