മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsഎലത്തൂർ: മത്സ്യബന്ധനത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ പുതിയാപ്പ ഹാർബറിൽ പശ്ചിമ ബംഗാൾ ഗോപാൽഗഞ്ച് സ്വദേശിയായ ബാബ രഞ്ജൻ ദാസാണ് (38) മരിച്ചത്. മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായ ബാബ രഞ്ജൻ ചെറുേതാണിയിൽ ബോട്ടിനരികിലേക്ക് പോകുന്നതിനിടെ പുലിമുട്ടിനരികിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്.
വീണുകിടന്ന നിലയിൽ തോണി കരക്കടുത്തേതാടെയാണ് അപകടം മനസ്സിലായത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും ചേർന്ന് ആംബുലൻസിൽ രഞ്ജൻ ദാസിനെ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തോണി കരക്കെത്തിച്ച് അരമണിക്കൂർ കഴിഞ്ഞശേഷമാണ് രഞ്ജൻ ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയതത്രെ. കോസ്റ്റൽ പൊലീസിനെ അറിയിച്ചിട്ടും ജീപ്പ് ഉണ്ടായിരുന്നിട്ടും മത്സ്യെത്താഴിലാളിയെ ആംബുലൻസ് എത്തി ആശുപത്രിയിലെത്തിക്കാൻ അരമണിക്കൂറോളം സമയമെടുത്തെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

