Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; മൂന്നു പേരെ കാണാതായി
text_fieldsbookmark_border
മരിച്ച കുഞ്ഞുമോൻ
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറുച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരെ കാണാതായി. പുതുക്കുറുച്ചി സ്വദേശികളായ ബിജു, മാൻഡസ്, ബിജു എന്നിവരെയാണ് കാണാതായത്.
പെരുമാതുറയിൽ നിന്നാണ് നാലംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. പുലർച്ചെ നാലു മണിയോടെ പുതുക്കുറുച്ചി സ്വദേശിയായ ആന്‍റണി ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ കാറ്റിലും തിരയിലുംപ്പെട്ട് മുതലപ്പൊഴിയിൽ വച്ച് വള്ളം മറിയുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അബോധവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞുമോനെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

