You are here

ചീനവലയിലെ കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു

11:47 AM
23/09/2018

കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ ചീനവലയിൽ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു. അഴീക്കോട് കുട്ടത്തും വീട്ടിൽ കരുണാകരന്‍റെ മകൻ സുധി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. 

മീൻപിടിക്കാൻ ചീനവല ഉയർത്തുന്നതിനിടയിൽ ബന്ധിച്ച കയർ പൊട്ടി ഭാരമേറിയ കല്ല് താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 

Loading...
COMMENTS