200 മത്സ്യത്തൊഴിലാളികളെ തീരപൊലീസിൽ വാർഡൻമാരാക്കും
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിലെടുത്ത തീരുമാനത്തിെൻറ ഭാഗമായി തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്ന് പൊലീസ് വകുപ്പിൽ കോസ്റ്റൽ വാർഡൻമാരായി 200 പേരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ നിയമത്തിൽ ഭേദഗതി വരുത്തുന്ന കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. 2008ലെ നിയമപ്രകാരം 2007 ഡിസംബർ 31 വരെയുള്ള കാലത്തേക്കുളള കടങ്ങൾക്കുമാത്രമേ ആശ്വാസം നൽകാൻ കഴിയൂ. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള കാലപരിധി 2008 ഡിസംബർ 31 വരെ ദീർഘിപ്പിക്കാനാണ് ഭേദഗതി.
•സാംസ്കാരികവകുപ്പിനുകീഴിെല സ്ഥാപനങ്ങളുടെ ചെയർമാൻമാരുടെയും വൈസ് ചെയർമാൻമാരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കും.
•ഹൈകോടതിയിലേക്ക് 105 തസ്തികകൾ (വിവിധം) സൃഷ്ടിക്കും.
• അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാബോർഡുമായി ലയിപ്പിച്ച കേരള കൈത്തൊഴിലാളി-വിദഗ്ധതൊഴിലാളി ക്ഷേമപദ്ധതിയിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പളപരിഷ്കരണം നടപ്പാക്കും.
•കോഴിക്കോട് ആസ്ഥാനമായി രൂപവത്കരിച്ച മൂന്നംഗ വഖഫ് ൈട്രബ്യൂണലിെൻറ പ്രവർത്തനത്തിന് 15 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ദിവസ വേതനാടിസ്ഥാനത്തിൽ മൂന്ന് ൈഡ്രവർമാെരയും നിയമിക്കും.
• ജൂലൈ 13ന് പൊന്നാനിയിലുണ്ടായ കടൽക്ഷോഭത്തിൽ തകർന്ന മത്സ്യബന്ധനയാനങ്ങൾക്കും ഉപകരണങ്ങൾക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
