Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ഴ​ക്ക​ട​ൽ...

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വിവാദം: കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

തിരുവനന്തപുരം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.​എം.​സി.​സി ഇന്‍റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊ​ച്ചി​യിൽ​ നടന്ന ആഗോള നിക്ഷേപ സംഗമം 'അസെൻഡ് കേരള-2020'യിൽവെച്ച് ഉണ്ടാക്കിയ ധാരണാപത്രത്തിന്‍റെ (എം.ഒ.യു) രേഖകളുടെ പകർപ്പും പള്ളിപ്പുറത്ത് ഇ.​എം.​സി.​സി​ക്ക് ഭൂമി അനുവദിച്ച സർക്കാർ ഉത്തരവിന്‍റെ പകർപ്പുമാണ് ചെന്നിത്തല പുറത്തുവിട്ടത്. ഇ.എം.സി.സി-കെ.എസ്.ഐ.എൻ.സി കരാർ സംബന്ധിച്ച് കേരള സർക്കാർ നൽകിയ പി.ആർ.ഡി പരസ്യവും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽവെച്ച് ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ചെന്നിത്തല പറഞ്ഞു. ന്യൂയോർക്കിൽവെച്ച് മാത്രമല്ല തിരുവനന്തപുരത്തും ചർച്ചകൾ നടന്നിട്ടുണ്ട്. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നവുമായി ബന്ധപ്പെട്ട പല വസ്തുതകൾ സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും മറച്ചുവെക്കുകയാണ്. ഉണർന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഇ.​എം.​സി.​സി​ സി.ഇ.ഒ ഡുവൽ ഇ ഗെരസറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്കൊപ്പം ആഗസ്റ്റ് രണ്ടിനാണ് സി.ഇ.ഒ മുഖ്യമന്ത്രിയെ കണ്ടത്. ന്യൂയോർക്കിൽ ഇന്ത്യൻ കോൺസുലറ്റ് വാണിജ്യ പ്രതിനിധി ദേവിപ്രസാദ് മിശ്ര അറിയിച്ചതിനെ തുടർന്നായിരുന്നു സന്ദർശനമെന്നും ചെന്നിത്തല ആരോപിച്ചു.

ഇ.​എം.​സി.​സിയുമായി ഏർപ്പെട്ട രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കാൻ സർക്കാറിനെ വെല്ലുവിളിക്കുന്നു. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണം. വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.എസ്.ഐ.എൻ.സി. എം.ഡി എൻ. പ്രശാന്ത് ഐ.എ.എസിനെ സംരക്ഷിക്കേണ്ട കാര്യം തനിക്കില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.


ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​രാ​യ മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ​യും ഇ.​പി. ജ​യ​രാ​ജ​നും നി​ഷേ​ധി​ച്ച​തി​നു​ പി​ന്നാ​ലെ, കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്​ ചെ​ന്നി​ത്ത​ല ശനിയാഴ്ച പുറത്തുവിട്ടിരുന്നു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ ഉ​ട​മ​ക​ളു​മാ​യി മ​ന്ത്രി മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ ചി​ത്ര​ങ്ങ​ളാണ് ചെന്നിത്തല പു​റ​ത്തു​വി​ട്ടത്. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ ന​ട​ത്തി​യ ക്ഷ​ണ​മാ​ണ് പ​ദ്ധ​തി​ക്ക്​ ആ​ധാ​ര​മെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​ രേ​ഖ​യും പ്രതിപക്ഷ നേതാവ് പു​റ​ത്തു​വി​ട്ടിരുന്നു.

അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​മാ​യി മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ച​ര്‍ച്ച ന​ട​ത്തി​യ​തി​നും മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് പ​ദ്ധ​തി അ​റി​യാ​മാ​യി​രു​ന്നെ​ന്ന​തി​നും തെ​ളി​വു​ക​ളു​ണ്ടെന്ന്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞിരുന്നു. ന്യൂ​യോ​ർ​ക്ക്​ ച​ർ​ച്ച​യി​ൽ മ​ന്ത്രി ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണെ​ന്നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നു​മാ​ണ്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്​ ക​മ്പ​നി ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​െ​പ്പ​ട്ട​ത്.

ഇൗ ​ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ കൊ​ച്ചി​യി​ലെ അ​സെൻറി​ൽ സ​ർ​ക്കാ​റും ഇ.​എം.​സി.​സി​യും 5000 കോ​ടി​യു​ടെ ധാ​ര​ണ​പ​ത്രം ഒ​പ്പി​ടു​ക​യും പ​ദ്ധ​തി​ക്കാ​യി കെ.​എ​സ്.​െ​എ.​ഡി.​സി ഒ​ക്​​േ​ടാ​ബ​റി​ൽ പ​ള്ളി​പ്പു​റ​ത്ത്​ നാ​േ​ല​ക്ക​ർ സ്ഥ​ലം അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​ത​ത്. ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​ന്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ കീ​ഴി​ലെ കേ​ര​ള ഷി​പ്പി​ങ്​​ ആ​ൻ​ഡ്​​ ഇ​ൻ​ലാ​ൻ​ഡ്​ നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​നു​മാ​യി ഇ.​എം.​സി.​സി 400 ട്രോ​ള​റു​ക​ൾ​ക്കും മ​റ്റു​മു​ള്ള ക​രാ​റും ഒ​പ്പി​ട്ടെന്ന് ​െച​ന്നി​ത്ത​ല വെളിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithaladeep sea controversy
News Summary - Fisheries controversy in the deep sea: Chennithala releases more evidence
Next Story