മത്സ്യത്തിെൻറ തൂക്കം കുറഞ്ഞതിനെ ചൊല്ലി സംഘർഷം; തൊഴിലാളിക്ക് പരിക്കേറ്റു
text_fieldsമൂവാറ്റുപുഴ: വാഴപ്പിള്ളിയിൽ മത്സ്യത്തിെൻറ തൂക്കം കുറയുന്നതിനെചൊല്ലി മത്സ്യം എടുക്കാനെത്തിയവരും, മത്സ്യ വ്യാപാരികളും തമ്മിലുണ്ടായ സംഘർഷത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. മത്സ്യവുമായെത്തിയ വാഹനം അടിച്ചു തകർക്കുന്നതുൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ അരങ്ങേറിയതോടെ മാർക്കറ്റിെൻറ പ്രവർത്തനം സ്തംഭിച്ചു. വ്യാഴാഴ്ച രാത്രി വാഴപ്പിള്ളി പുളിഞ്ചവടു കവലയിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ മൊത്ത മൽസ്യ മാർക്കറ്റിലാണ് സംഭവം.
ബോക്സിൽ കൊണ്ടുവരുന്ന മത്സ്യത്തിെൻറ തൂക്കം കുറയുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മത്സ്യം എടുക്കാനെത്തിയവർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. കഴിഞ്ഞ കുറെ ദിവസങ്ങളായി 30 കിലോ തൂക്കം വരുന്ന മത്സ്യ ബോക്സിൽ കിലോ കണക്കിന് മത്സ്യത്തിെൻറ തൂക്കവ്യത്യാസം വരികയായിരുന്നു. ഇതുമായി ബന്ധപെട്ട് മുനമ്പത്ത് നിന്ന് മത്സ്യവുമായി എത്തിയ വ്യാപാരികളും മത്സ്യം എടുക്കാനെത്തിയവരും തമ്മിൽ കഴിഞ്ഞ രാത്രി തർക്കമുണ്ടാവുകയായിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷം തടയാനെത്തിയ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇതിനിടെ മുനമ്പത്തു നിന്ന് മത്സ്യവുമായി എത്തിയ വാഹനത്തിെൻറ ഗ്ലാസ് തകർത്തു. സംഭവം രൂക്ഷമായതോടെ പുറത്തു നിന്നുള്ളവർ മാർക്കറ്റിൽ വന്ന് പ്രശ്നമുണ്ടാക്കിയതിനെതിരെ വിവിധ യൂണിയനുകളിൽപെട്ട കയറ്റിറക്ക് തൊഴിലാളികൾ രംഗത്തു വരികയായിരുന്നു. ഇതോടെയാണ് മാർക്കറ്റിെൻറ പ്രവർത്തനം സ്തംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
