മത്സ്യത്തിലെ രാസപദാർഥങ്ങൾ: പരിശോധന വ്യാപകമാക്കണമെന്ന്
text_fieldsതിരുവനന്തപുരം: മത്സ്യം കേടാകാതിരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് മത്സ്യ വിപണന മേഖലകളിൽ നിരന്തര പരിശോധന നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
ഗുണമേന്മയുള്ള മത്സ്യം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. ജില്ല-പഞ്ചായത്ത്-താലൂക്ക് തല മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ച് രാസപദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തണം.
വിഷം ചേർത്ത മത്സ്യങ്ങൾ കണ്ടെത്താനുള്ള ‘ഓപറേഷൻ സാഗർ റാണി’യുടെ രണ്ടാംഘട്ടമെന്നനിലയിൽ നഗരകാര്യ വകുപ്പും പഞ്ചായത്തും സഹകരിച്ച് വിഷം ചേർത്ത മത്സ്യങ്ങൾക്കെതിരെ ജനങ്ങൾക്ക് ബോധവത്കരണം നൽകണമെന്നും പി. മോഹനദാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
