Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മി​െൻറ ആദ്യ...

സി.പി.എമ്മി​െൻറ ആദ്യ വനിത ഏരിയ സെക്രട്ടറി വയനാട്ടിൽ

text_fields
bookmark_border
സി.പി.എമ്മി​െൻറ ആദ്യ വനിത ഏരിയ സെക്രട്ടറി വയനാട്ടിൽ
cancel

ക​ൽ​പ​റ്റ: സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി സി.​പി.​എ​മ്മി​െൻറ വ​നി​ത ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി എ​ൻ.​പി. കു​ഞ്ഞു​മോ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​യ​നാ​ട്​ മീ​ന​ങ്ങാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യാ​ണ്‌ 54 കാ​രി​യാ​യ കു​ഞ്ഞു​മോ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്‌.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ ബ​ത്തേ​രി ഏ​രി​യ ക​മ്മി​റ്റി വി​ഭ​ജി​ച്ച്‌ സു​ൽ​ത്താ​ൻ ബ​ത്തേ​രി, മീ​ന​ങ്ങാ​ടി ഏ​രി​യ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചാ​രും​മൂ​ട് ഏ​രി​യ​യി​ൽ ജി. ​രാ​ജ​മ്മ 2016-17 കാ​ല​യ​ള​വി​ൽ ആ​ക്​​ടി​ങ്​ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​വ​ർ സ​മ്മേ​ള​ന​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നി​ല്ല. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ​വി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്‌ കു​ഞ്ഞു​മോ​ൾ. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ്‌. അ​മ്പ​ല​വ​യ​ൽ സ​ർ​വി​സ്‌ സ​ഹ​ക​ര​ണ ബാ​ങ്കി​െൻറ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യി​രു​ന്നു ഈ ​ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ മു​ൻ അം​ഗം. വ​യ​നാ​ട്‌ ര​ക്ഷാ​മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത്‌ ര​ണ്ടു ദി​വ​സം ജ​യി​ൽ​വാ​സം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്‌.

അ​മ്പ​ല​വ​യ​ൽ അ​ത്തി​ച്ചാ​ൽ സ്വ​ദേ​ശി​നി​യാ​ണ്‌. ഭ​ർ​ത്താ​വ്‌: എ​ൻ.​യു. പൈ​ലി​ക്കു​ഞ്ഞ്‌. മ​ക്ക​ൾ: സ​ജോ​ൺ, സൈ​വ​ജ.

Show Full Article
TAGS:CPIM CPIM area secretary Wayanad 
News Summary - first woman area secretary of the CPIM in Wayanad
Next Story