Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്നി വോട്ടിന്​...

കന്നി വോട്ടിന്​ അവരഞ്ചും നാളെ ബൂത്തിലേക്ക്

text_fields
bookmark_border
Five
cancel
camera_alt??????????? ??????, ??????????? ??????, ????????, ???????, ??????

ക​രു​നാ​ഗ​പ്പ​ള്ളി: ഒ​ന്നി​ച്ചു പി​റ​ന്ന അ​ഞ്ച് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ്രാ​യം 19 തി​ക​ഞ്ഞു. ക​ന്നി വോ​ട്ടു ചെ​ യ്യാ​ൻ അ​വ​ര​ഞ്ചു​പേ​രും ചൊ​വ്വാ​ഴ്ച പോ​ളി​ങ്​ ബൂ​ത്തി​ലെ​ത്തും. കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് തെ​ക്ക് ക​ ന്നേ​ൽ​വീ​ട്ടി​ൽ നാ​സ​ർ-​റ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​മീ​ൻ, മു​ഹ​മ്മ​ദ് ആ​ദി​ൽ, സു​മ​യ് യ, സു​ബി​ന, ഷ​ബാ​ന എ​ന്നി​വ​രാ​ണ് ക​ന്നി​വോ​ട്ടി​നാ​യി പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് ഏ​ഴു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ്​ ഇ​വ​ർ ഒ​ന്നി​ച്ച്​ ജ​നി​ച്ച​ത്.

അം​ഗ​ൻ​വാ​ടി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ എ​ല്ലാ​വ​രും ഒ​ന്നി​ച്ചാ​യി​രു​ന്നു പ​ഠ​നം. ഹൈ​സ്കൂ​ൾ ത​ല​ത്തി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലും ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ച്ചു. പ്ര​വാ​സി​യാ​യ പി​താ​വ് നാ​സ​ർ ഒ​രു വ​ർ​ഷ​മാ​യി നാ​ട്ടി​ലു​ണ്ട്. 1999 സെ​പ്​​റ്റം​ബ​ർ 13ന് ​ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​വ​ർ ജ​നി​ച്ച​ത്. പെ​ൺ​കു​ട്ടി​ക​ൾ മൂ​ന്നു​പേ​രും ടി.​ടി.​സി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ആ​ൺ​കു​ട്ടി​ക​ൾ ര​ണ്ടു​പേ​രും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ക​ന്നി​വോ​ട്ട് ആ​ദി​നാ​ട് തെ​ക്ക് പ​ന​ച്ച​മൂ​ട് മു​സ്​​ലിം ജ​മാ​അ​ത്തി​​െൻറ അ​ധീ​ന​ത​യി​ലു​ള്ള മു​സ്​​ലിം എ​ൽ.​പി.​എ​സി​ലെ പോ​ളി​ങ്​ ബൂ​ത്തി​ലാ​ണ്. രാ​വി​ലെ​ത​ന്നെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മെ​ത്തി വോ​ട്ടു​ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. മ​തേ​ത​ര ജ​നാ​ധി​പ​ത്യ​വും ബ​ഹു​സ്വ​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ വ​രു​ന്ന​തി​ന്​ വോ​ട്ടു​ന​ൽ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFirst VoteLok Sabha Electon 2019
News Summary - First Vote fot Five Brothers - Kerala News
Next Story