Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു VIDEO

text_fields
bookmark_border
അന്തർസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു VIDEO
cancel

കൊച്ചി: ഒഡീഷയിലേക്ക് അനുവദിച്ച സ്​പെഷൽ ട്രെയിനിൽ 1200 ഓളം അന്തർസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് ഭുവനേശ്വർ വരെയാണ്​ പ്രത്യേക ട്രെയിൻ അനുവദിച്ചത്.

 



ലോക്​ഡൗൺ തുടങ്ങിയതിന്​ ശേഷം ഇതാദ്യമായാണ്​ കേരളത്തിൽ നിന്ന്​ യാത്ര ട്രെയിൻ പുറപ്പെടുന്നത്​. കെ.എസ്.ആർ.ടി.സി ബസുകളിലാണ് തൊഴിലാളികളെ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചത്. തൊഴിലാളികൾക്ക്​ മാസ്​ക്​ ഉൾപ്പെടെ നൽകി ശാരീരിക അകലം പാലിച്ചാണ് ട്രെയിനിൽ യാത്ര ചെയ്യാൻ അധികൃതർ നിർദേശിച്ചിരിക്കുന്നത്.

ആലുവ, പെരുമ്പാവൂർ മേഖലകളിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെയാവും ആദ്യഘട്ടത്തിൽ തിരിച്ചയക്കുന്നത്. നാളെ അഞ്ച്​ ട്രെയിനുകൾ യാത്ര തിരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19kerala migrant workers
News Summary - first train after lockdown for-migrant-workers-from-aluva-kerala news
Next Story