കോവിഡ് ബോധവത്കരണവുമായി ‘മോട്ടൂസ്’
text_fieldsകാഞ്ഞങ്ങാട്: കോവിഡ് കാലത്ത് ബോധവത്കരണത്തിൽ വേറിട്ട ശൈലിയുമായി ഒന്നാംക്ലാസുകാരനും സാങ്കേതിക സഹായവുമായി അധ്യാപകനായ പിതാവും. മടിക്കൈ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംക്ലാസുകാരൻ ദേവരാജാണ് ‘മോട്ടൂസാ’യി ബോധവത്കരണരംഗത്ത് ശ്രദ്ധനേടുന്നത്. കാഞ്ഞിരപ്പൊയിൽ ഹൈസ്കൂൾ അധ്യാപകനും കെ.എസ്.ടി.എ ജില്ല ജോ. സെക്രട്ടറിയുമായ കെ.വി. രാജേഷിെൻറയും മടിക്കൈ കക്കാട്ടെ റീജയുടെയും മകനായ ദേവരാജിെൻറ മോട്ടൂസ് വേറിട്ട കാഴ്ചകളുമായി 25 എപ്പിസോഡുകളായിക്കഴിഞ്ഞു.
കോവിഡ് പ്രതിരോധ ബോധവത്കരണത്തിൽ തേൻറതായ ശൈലിയിൽ മാസ്ക് ഉപയോഗിക്കേണ്ട ആവശ്യകത, കൈ കഴുകൾ, സാമൂഹിക അകലം പാലിക്കൽ, ആരോഗ്യ വകുപ്പ്, മാധ്യമ പ്രവർത്തകർ, നിയമപാലകർ, മറ്റു സന്നദ്ധ പ്രവർത്തകരെ അഭിനന്ദിക്കൽ എന്നിവ പ്രമേയമാക്കി യൂട്യൂബ് ചാനലിൽ കൂടിയാണ് മോട്ടൂസിെൻറ പ്രക്ഷേപണം. തുടർച്ചയായി 25 എപ്പിസോഡുകൾ പിന്നിടുന്ന ദേവരാജിെൻറ പ്രവർത്തനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.
യൂട്യൂബ് ചാനൽ വഴി 9,567 പേർ പരിപാടി വീക്ഷിക്കുകയും സന്ദേശങ്ങൾ എത്തിക്കുകയുംചെയ്തത് ഈ ഒന്നാംക്ലാസുകാരന് പ്രോത്സാഹനമായി. പിതാവ് സ്വന്തമായി സിമൻറ് പാഴ്വസ്തുക്കൾ, കല്ല് തുടങ്ങിയവകൊണ്ട് നിർമിച്ച ശിൽേപാദ്യാനമാണ് ലൊക്കേഷൻ. കാമറയും എഡിറ്റിങ്ങും സംവിധാനവും പിതാവിേൻതാണ്. രചന മാതാവ് റീജയുടേതാണ്. സഹോദരി ദേവിക രാജും സാങ്കേതിക സഹായവുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
