കെ-സ്മാർട്ട് വഴി ആദ്യ രജിസ്ട്രേഷൻ
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ നഗരസഭകളുടെ ഭരണസംവിധാനം ഡിജിറ്റലൈസ് ചെയ്യുന്ന കെ-സ്മാർട്ട് വഴിയുള്ള ആദ്യ സിവിൽ രജിസ്ട്രേഷൻ പത്തനംതിട്ട നഗരസഭയിൽ. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിസംബർ 26ന് കോട്ടയം മുണ്ടത്താനം സ്വദേശികളായ സിജോ കെ. ജോസഫ്-പ്രിൻസിദാസ് ദമ്പതികൾക്ക് ജനിച്ച ഇവാൻ കെ. സിജോ എന്ന കുട്ടിയുടെ ജനനമാണ് സംസ്ഥാനത്ത് ആദ്യമായി കെ-സ്മാർട്ട് വഴി രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ സെക്രട്ടറി സുധീർ രാജിന് ജനന സർട്ടിഫിക്കറ്റ് കൈമാറി.
പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഇൻഫർമേഷൻ കേരള മിഷനുമായി ചേർന്ന് വികസിപ്പിച്ച ആപ്ലിക്കേഷനായ കേരള സൊലൂഷൻ ഫോർ മനേജിങ് അഡ്മിനിസ്ട്രേറ്റിവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ (കെ-സ്മാർട്ട്) സംവിധാനം വഴി അപേക്ഷകൻ നഗരസഭകളിൽ നേരിട്ട് എത്താതെ സേവനം നൽകുന്ന രീതിയിലാണ് തയാറാക്കിയിട്ടുള്ളത്.
പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനും സേവനം ലഭിക്കാനും സിറ്റിസൺ ലോഗിൻ, അക്ഷയ കേന്ദ്രങ്ങൾ പോലുള്ള സ്ഥാപനങ്ങൾക്കായി ഓർഗനൈസേഷൻ ലോഗിൻ, ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കായി എംപ്ലോയി ലോഗിൻ എന്നിവയിലൂടെ പ്രവേശിക്കാം. ആദ്യ ഘട്ടത്തിൽ ജനന-മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, കെട്ടിടനിർമാണ പെർമിറ്റ്, കെട്ടിടനികുതി ഒടുക്കൽ, സ്ഥിര താമസ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വ്യാപാര ലൈസൻസുകൾ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

