Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻസസ് ഒന്നാം ഘട്ടം:...

സെൻസസ് ഒന്നാം ഘട്ടം: എച്ച്.എൽ.ബി നിർണയത്തിൽ അപാകത വ്യാപകം

text_fields
bookmark_border
സെൻസസ് ഒന്നാം ഘട്ടം: എച്ച്.എൽ.ബി നിർണയത്തിൽ അപാകത വ്യാപകം
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച 2027ലെ ​ജ​ന​സം​ഖ്യ സെ​ൻ​സ​സി​ന്റെ ഒ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഹൗ​സ് ലി​സ്റ്റി​ങ് ബ്ലോ​ക്ക് (എ​ച്ച്.​എ​ൽ.​ബി) നി​ർ​ണ​യ​ത്തി​ൽ വ്യാ​പ​ക​മാ​യ അ​പാ​ക​ത​ക​ളു​ള്ള​താ​യി എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ പ​രാ​തി. ചി​ല എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ പ​രി​ധി​യി​ൽ 50ൽ ​താ​ഴെ വീ​ടു​ക​ളാ​ണെ​ങ്കി​ൽ മ​റ്റു ചി​ല​ർ​ക്ക് ഒ​ന്നോ അ​തി​ൽ കൂ​ടു​ത​ലോ എ​ച്ച്.​എ​ൽ.​ബി​ക​ളി​ലാ​യി 400 മു​ത​ൽ 500 വ​രെ വീ​ടു​ക​ളു​ണ്ട്.

എ​ച്ച്.​എ​ൽ.​ബി നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ പ​ല​ത​വ​ണ കൊ​ണ്ടു​വ​ന്നി​ട്ടും ഉ​ചി​ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ പ​റ​യു​ന്നു. ര​ണ്ട് എ​ച്ച്.​എ​ൽ.​ബി​ക​ൾ അ​നു​വ​ദി​ച്ച ചി​ല എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ, ര​ണ്ടാ​മ​ത്തെ എ​ച്ച്.​എ​ൽ.​ബി​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നോ പൂ​ർ​ത്തി​യാ​ക്കാ​നോ ആ​യി​ട്ടി​ല്ല.

എ​ന്നി​ട്ടും ജൂ​ലൈ 15ഓ​ടെ ത​ന്നെ അ​തി​ന്റെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് സ​മ്മ​ർ​ദ​വും നി​ര​ന്ത​ര​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട​ലും ഉ​ണ്ട്. ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രി​ൽ ഇ​ത് മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​നി​ട​യാ​ക്കു​ന്നു. അ​ശാ​സ്ത്രീ​യ എ​ച്ച്.​എ​ൽ.​ബി വി​ഭ​ജ​നം കാ​ര​ണം അ​ധ്യാ​പ​ക​രാ​യ ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​ധ്യ​യ​ന​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കാ​നും സ​മ​യ​ബ​ന്ധി​ത​മാ​യി പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​മാ​വു​ന്നി​ല്ല.

ര​ണ്ടാം​ഘ​ട്ട സെ​ൻ​സ​സി​ന് മു​മ്പ് എ​ച്ച്.​എ​ൽ.​ബി നി​ർ​ണ​യം ശാ​സ്ത്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജോ​ലി​ഭാ​രം തു​ല്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് സെ​ൻ​സ​സ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censuspopulation census
News Summary - First Phase of Census
Next Story