കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി -VIDEO
text_fieldsഒഡീഷയിലെ കലിംഗയില്‍നിന്നുള്ള ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചി വല്ലാര്‍പാടത്ത് ഞായറാഴ്ച പുലർച്ചെ എത്തിയപ്പോൾ -ഫോട്ടോ: അഷ്കർ ഒരുമനയൂർ
കൊച്ചി: സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ വല്ലാര്‍പാടത്താണ് ട്രെയിന്‍ എത്തിയത്.
118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ട്രെയിനിലുള്ളത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്‌സിജന്‍ നിറച്ച് കൊണ്ടു വന്നത്. ഫയര്‍ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.
ഒഡീഷയിലെ കലിംഗയില്‍നിന്നാണ് ട്രെയിന്‍ എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 8700 മെട്രിക് ടണ്ണിലധികം ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ഇന്ത്യന്‍ റെയില്‍വേ എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

