Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീറ്റ്​ എൻട്രൻസ്​...

നീറ്റ്​ എൻട്രൻസ്​ പരീക്ഷയിലും ഒന്നാമൻ; റാങ്കുകളുടെ തോഴനായി ഡെറിക്​ ജോസഫ്​

text_fields
bookmark_border
നീറ്റ്​ എൻട്രൻസ്​ പരീക്ഷയിലും ഒന്നാമൻ; റാങ്കുകളുടെ തോഴനായി ഡെറിക്​ ജോസഫ്​
cancel

ഇ​രി​ട്ടി: ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തി​യ നീ​റ്റ്​ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യി​ൽ കേ​ര​ള​ത്തി​ന്​ അ​ഭി​മാ​ന​മാ​യി ഇ​രി​ട്ടി​ക്ക​ടു​ത്ത കോ​ളി​ക്ക​ട​വ്​ പ​ട്ടാ​രം സ്വ​ദേ​ശി മാ​മൂ​ട്ടി​ൽ ഡെ​റി​ക്​ ​േജാ​സ​ഫ്. ദേ​ശീ​യ​ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കേ​ര​ള​ത്തി​ൽ ഒ​ന്നാം റാ​ങ്ക​ും ക​ര​സ്ഥ​മാ​ക്കി​യാ​ണ്​ ഇൗ ​മി​ടു​ക്ക​ൻ നാ​ടി​ന്​ അ​ഭി​മാ​ന​മാ​യ​ത്. ചെ​റു​പ്പം​മു​ത​േ​ല വാ​ശി​യോ​ടെ പ​ഠി​ച്ചു​മു​ന്നേ​റി​യ ഡെ​റി​ന്​ അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്​ ഇൗ ​നേ​ട്ടം.

ഡെ​റി​​​െൻറ നേ​ട്ട​ങ്ങ​ൾ ഇ​തി​ൽ ഒ​തു​ങ്ങു​ന്നി​ല്ല. കെ.​വി.​പി.​വൈ, എ​യിം​സ്, ജി​പ്​​മ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ലും മി​ന്നും​നേ​ട്ട​മാ​ണ്​ ഡെ​റി​ക് ക​ര​സ്​​ഥ​മാ​ക്കി​യ​ത്. ​േക​​ന്ദ്ര ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക​വ​കു​പ്പ്​ ശാ​സ്​​ത്ര​വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​രു​ചി​യു​ള്ള യു​വ​പ്ര​തി​ഭ​ക​ൾ​ക്ക്​ തു​ട​ർ പ​ഠ​ന​ത്തി​നാ​യി സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കു​ന്ന​തി​ന്​ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന കി​ഷോ​ർ വൈ​ജ്ഞാ​നി​ക്​ പ്രോ​ത്സാ​ഹ​ൻ യോ​ജ​ന​യി​ൽ ഒ​ന്നാം റാ​ങ്ക്​ നേ​ടി​യ​പ്പോ​ൾ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഇൗ ​പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക്​ നേ​ടി​യ ആ​ദ്യ​യാ​ളെ​ന്ന ​െറ​ക്കോ​ഡും ഡെ​റി​ക്​ സ്വ​ന്ത​മാ​ക്കി.

എ​യിം​സ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ 16ാം റാ​ങ്കും ജി​പ്​​മ​ർ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ 17ാം റാ​ങ്കും സ്വ​ന്ത​മാ​ക്കി​യ ഇൗ ​മി​ടു​ക്ക​ൻ ഇ​രി​ട്ടി​ക്ക​ടു​ത്ത കു​ന്നോ​ത്ത്​ ബെ​ൻ​ഹി​ൽ സ്​​കൂ​ൾ മീ​ഡി​യം സ്​​കൂ​ളി​ൽ​നി​ന്ന്​ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​വ​േ​ണ്ണാ​ടെ​യാ​ണ്​ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ്​ പാ​സാ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ​​െൻറ്​ ആ​ൻ​റ​ണീ​സ്​ പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ പ്ല​സ്​ ടു ​പൂ​ർ​ത്തി​യാ​ക്കി​യ ഡെ​റി​ക്​ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ ക​ര​സ്​​ഥ​മാ​ക്കി. പ്ര​ത്യേ​ക പ​രി​ശീ​ല​ന കോ​ഴ്​​സി​ൽ ചേ​രാ​തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​നോ​ടൊ​പ്പം ത​യാ​റെ​ടു​ത്താ​ണ്​ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ ഇൗ ​നേ​ട്ടം എ​ന്ന​ത്​ വി​ജ​യ​ത്തി​​​െൻറ മ​ധു​രം ഇ​ര​ട്ടി​പ്പി​ക്കു​ന്നു.

റാ​ങ്ക്​ നേ​ടി​യ വി​വ​ര​മ​റി​ഞ്ഞ്​ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും വീ​ട്ടി​ലെ​ത്തി ഡെ​റി​ക്കി​നെ അ​നു​മോ​ദി​ച്ചു. അ​​പ്ര​തീ​ക്ഷി​ത​മാ​യ ഇൗ ​വി​ജ​യം ദൈ​വാ​നു​ഗ്ര​ഹം ഒ​ന്നു​കൊ​ണ്ടു​മാ​ത്ര​മാ​ണെ​ന്ന്​ ഡെ​റി​ക്​ മാ​ധ്യ​മ​​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു. തു​ട​ർ​പ​ഠ​ന​ത്തി​ന്​ ഡ​ൽ​ഹി എ​യിം​സി​ൽ ചേ​രാ​നാ​ണ്​ ഡെ​റി​ക്കി​​​െൻറ തീ​രു​മാ​നം. ഇ​തി​നാ​യി ജൂ​ലൈ മൂ​ന്നി​ന്​ ന​ട​ക്കു​ന്ന ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ കു​ടും​ബ​സ​മേ​തം പു​റ​പ്പെ​ടു​മെ​ന്നും ഡെ​റി​ക്​ പ​റ​ഞ്ഞു.സ​ഹ​ക​ര​ണ​വ​കു​പ്പ്​ അ​സി. ഡ​യ​റ​ക്ട​ർ എം.​ഡി. ജോ​സ​ഫി​​​െൻറ​യും പാ​യം സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കി​​​െൻറ ഇ​രി​ട്ടി ശാ​ഖ​യി​ലെ ഉ​ദ്യോ​ഗ​സ്​​ഥ ലി​ലി​യ മാ​ത്യൂ​സി​​​െൻറ​യും മൂ​ന്നാ​​മ​ത്തെ മ​ക​നാ​ണ്​ ഡെ​റി​ക്​ ജോ​സ​ഫ്. കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം.​ബി.​ബി.​എ​സ്​ വി​ദ്യാ​ർ​ഥി ഡേ​വി​ഡ്​ ജോ​സ​ഫ്, രാ​ജ​ഗി​രി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ ബി.​ടെ​ക്​ വി​ദ്യാ​ർ​ഥി ജ​റാ​ൾ​ഡ്​ ജോ​സ​ഫ്​ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet
News Summary - first neet rank list
Next Story