ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു
text_fieldsകൊല്ലം: ഏഷ്യാനെറ്റിലെ ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയായ 'മുൻഷി'യിൽ ആദ്യമായി 'മുൻഷി'യുടെ വേഷം ചെയ്ത കെ.പി. ശിവശങ്കരകുറുപ്പ് (94) അന്തരിച്ചു. തുടർച്ചയായ പത്തു വർഷത്തോളം മുൻഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
കൊല്ലം പരവൂരിലെ നാടകവേദികളിലും കെ.പി.എ.സിയുടെ നാടകങ്ങളിലും നടൻ ആയിരുന്നു. കെ.പി.എ.സിയുടെ ഇരുമ്പുമറയെന്ന നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എഴുപത്തിമൂന്നാമത്തെ വയസിൽ ആയിരുന്നു ഏഷ്യാനെറ്റിലെ മുൻഷി ആയി അദ്ദേഹം അഭിനയിച്ചു തുടങ്ങിയത്. ദേവരാജൻ മാസ്റ്റർ, സി.വി. പത്മരാജൻ, പി.കെ. ഗുരുദാസൻ തുടങ്ങിയ പ്രതിഭകൾ സഹപാഠികളായിരുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ അമരക്കാരനായിരുന്ന പരേതനായ പി.എൻ. പണിക്കരുടെ മകൾ പരേതയായ ലീലാകുമാരിയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

