Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
web casting
cancel
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്ത്​ ആദ്യം;...

രാജ്യത്ത്​ ആദ്യം; വോ​ട്ടെടുപ്പ്​ സുതാര്യമാക്കാൻ കണ്ണൂർ ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്​ കാസ്​റ്റിങ്​

text_fields
bookmark_border

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് സു​താ​ര്യ​വും സു​ഗ​മ​വു​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​ കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല ക​ല​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​ കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ രാ​ജ്യ​ത്തെ ഏ​ക ജി​ല്ല​യാ​ണ് ക​ണ്ണൂ​ര്‍.

ജി​ല്ല​യി​ലെ 3,137 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ത​ല്‍സ​മ​യം നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന വെ​ബ്​ കാ​സ്​​റ്റി​ങ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലെ​യും വോ​ട്ടെ​ടു​പ്പ് ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ന്‍ സ​ന്നാ​ഹ​ത്തോ​ടെ വി​ശാ​ല​മാ​യ ക​ണ്‍ട്രോ​ള്‍ റൂ​മും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഹൈ ​സ്പീ​ഡ് ഇ​ൻ​റ​ര്‍നെ​റ്റാ​ണ് വെ​ബ്​ കാ​സ്​​റ്റി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​ടെ വ്യ​ക്​​ത​ത​യോ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ ല​ഭ്യ​മാ​കും. 131 ലാ​പ്‌​ടോ​പ്പു​ക​ളാ​ണ് ഇ​തി​നാ​യി ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു ലാ​പ്‌​ടോ​പ്പി​െൻറ മോ​ണി​റ്റ​റി​ല്‍ 24 ബൂ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ഒ​രേ​സ​മ​യം നി​രീ​ക്ഷി​ക്കാ​നാ​വും. ഇ​തി​നാ​യി ഓ​രോ ലാ​പ്‌​ടോ​പ്പി​നും ഓ​രോ വ്യൂ​വി​ങ്​ സൂ​പ്പ​ര്‍വൈ​സ​ര്‍മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ര്‍, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ക്കും പ്ര​ത്യേ​ക ക​മ്പ്യൂ​ട്ട​ര്‍ സം​വി​ധാ​നം ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11 മു​ത​ല്‍ വെ​ബ്​ കാ​സ്​​റ്റി​ങ്​ ആ​രം​ഭി​ക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurassembly election 2021webcasting
News Summary - First in the country; Webcasting at all booths in Kannur district to make voting transparent
Next Story